x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​ച​ട​ങ്ങി​നി​ടെ സ്ത്രീ​ധ​ന തു​ക​യെ ചൊ​ല്ലി ത​ർ​ക്കം; വ​ധു​വി​ന്‍റെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: June 9, 2026 10:17 AM IST | Updated: June 9, 2026 10:17 AM IST

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വി​വാ​ഹ​ച​ട​ങ്ങി​നി​ടെ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വ​ധു​വി​ന്‍റെ പി​താ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഖ​ത്തി​മ പ​ട്ട​ണ​ത്തി​ലെ ഇ​സ്‌​ലാം ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, രോ​ഷാ​കു​ല​രാ​യ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വ​ര​നെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തു. ക്ര​മ​സ​മാ​ധാ​ന​നി​ല പാ​ലി​ക്കാ​ൻ മേ​ഖ​ല​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഇ​സ്‌​ലാം ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന കോ​ൺ​ട്രാ​ക്ട​ർ സാ​ദി​ഖി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി.

വി​വാ​ഹം ഉ​റ​പ്പി​ച്ച​തു മു​ത​ൽ വ​ര​ന്‍റെ കു​ടും​ബം കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് വ​ധു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. ആ​ദ്യം സ്ത്രീ​ധ​ന​മാ​യി സ്കൂ​ട്ട​ർ മ​തി​യെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് ബൈ​ക്ക് വേ​ണ​മെ​ന്നും അ​തി​നു​ശേ​ഷം ഒ​രു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​തി​നി​ടെ മെ​ഹ​ർ തു​ക​യെ ചൊ​ല്ലി​യും ത​ർ​ക്ക​മു​ണ്ടാ​യി. വ​ധു​വി​ന്‍റെ കു​ടും​ബം അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ 21,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പ​ണം ന​ൽ​കാ​ൻ വ​ര​ന്‍റെ കു​ടും​ബം വി​സ​മ്മ​തി​ച്ചു.

ച​ർ​ച്ച​ക​ളും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ടെ സാ​ദി​ഖ് കു​ഴ​ഞ്ഞു​വീ​ണു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

സാ​ദി​ഖി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം വ​ര​ൻ മു​ഹ​മ്മ​ദ് ആ​രി​ഫ്, സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഖാ​ലി​ദ്, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​താ ഹു​സൈ​ൻ മ​റ്റ് അ​തി​ഥി​ക​ൾ എ​ന്നി​വ​രെ ആ​ക്ര​മി​ക്കു​ക​യും ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ വി​വാ​ഹ ഹാ​ളി​ന്‍റെ മേ​ൽ​കൂ​ര​യി​ൽ കൂ​ടി​യാ​ണ് പ​ല​രും പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ മേ​ൽ​കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഖ​തി​മ കോ​ട്‌​വാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Woman Father Heart Attack Dowry Dispute Uttarakhand

Recent News

Corehub Up