ക്രിസ് ഗെയ്ൽ
കോട്ടയം: മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയുടെ മണ്ണിലെത്തുന്നു. 30ന് രാവിലെ പത്തിന് എത്തുന്ന താരത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന പൊതുപരിപാടിയിൽ ഗെയിൽ പങ്കെടുക്കും. പുതുപ്പള്ളിയുടെ കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന 11 കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാകും ക്രിസ് ഗെയ്ലിന് സ്വീകരണം.
കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും. തുടർന്ന് പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും നടക്കും. വെണ്ണിമലയിൽ രാജ്യാന്തര നിലവാരത്തിലുള്ള മൈതാനത്തിനായി പരിഗണിക്കുന്ന സ്ഥലവും ഗെയ്ൽ സന്ദർശിക്കും.
Tags : ChrisGayle Puthuppally WestIndies Cricket Universal Boss