x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈനീസ് നിര്‍മാണങ്ങളെ കുറ്റപ്പെടുത്തി നേപ്പാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ

വേൾഡ് ഡെസ്ക്
Published: August 28, 2026 05:36 AM IST | Updated: August 28, 2026 05:37 AM IST

മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന്

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ലെ റ​​​​സു​​​​വ ജി​​​​ല്ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ശ​​​​ക്ത​​​​മാ​​​​യ മി​​​​ന്ന​​​​ല്‍പ്ര​​​​ള​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണം അ​​​​തി​​​​ര്‍ത്തി​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ചൈ​​​​ന ന​​​​ട​​​​ത്തു​​​​ന്ന നി​​​​ര്‍മാ​​​​ണ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് നേ​​​​പ്പാ​​​​ളി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ്മ. പ്ര​​​​ള​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണം മ​​​​നഃ​​​​പൂ​​​​ര്‍വം സൃ​​​​ഷ്ടി​​​​ച്ച ഒ​​​​രു പ​​​​രി​​​​സ്ഥി​​​​തി​ ദു​​​​ര​​​​ന്ത​​​​മാ​​​​ണെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന ‘നേ​​​​പ്പാ​​​​ള്‍ ക​​​​റ​​​​സ്പോ​​​​ണ്ട​​​​ന്‍സ്’ എ​​​​ന്ന ‘എ​​​​ക്‌​​​​സ്’ഹാ​​​​ന്‍ഡി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു.

ഹി​​​​മാ​​​​നി​​​​ക​​​​ളു​​​​ടെ ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ചൈ​​​​ന നി​​​​ര്‍മി​​​​ക്കു​​​​ന്ന ‘ഷി​​​​യാ​​​​വോ​​​​കാ​​​​ങ്’ഗ്രാ​​​​മ​​​​ങ്ങ​​​​ളും ഗൈ​​​​റോ​​​​ങ് ന​​​​ഗ​​​​ര​​​​വു​​​​മാ​​​​ണ് പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ഇ​​​​വ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. കു​​​​ന്നു​​​​ക​​​​ള്‍ ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്തി​​​​യും ത്രി​​​​ശൂ​​​​ലി ന​​​​ദി​​​​യു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക ഒ​​​​ഴു​​​​ക്ക് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​മാ​​​​ണ് ഗൈ​​​​റോ​​​​ങ് ന​​​​ഗ​​​​രം നി​​​​ര്‍മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​യ​​​​ര്‍ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ അ​​​​തീ​​​​വ​​​​ലോ​​​​ല​​​​മാ​​​​യ പ​​​​രി​​​​സ്ഥി​​​​തി ത​​​​ക​​​​ര്‍ത്ത​​​​തു കാ​​​​ര​​​​ണം ഹി​​​​മ​​​​പാ​​​​ത​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും അ​​​​ത് നേ​​​​പ്പാ​​​​ളി​​​​ല്‍ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള മി​​​​ന്ന​​​​ല്‍പ്ര​​​​ള​​​​യ​​​​ത്തി​​​​നും ആ​​​​ള്‍നാ​​​​ശ​​​​ത്തി​​​​നും വ​​​​ന്‍തോ​​​​തി​​​​ലു​​​​ള്ള നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ള്‍ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് എ​​​​ക്‌​​​​സി​​​​ലെ പോ​​​​സ്റ്റി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

കൂ​​​​ടാ​​​​തെ, റ​​​​സു​​​​വ അ​​​​തി​​​​ര്‍ത്തി​​​​യി​​​​ല്‍ ന​​​​ദി​​​​ക​​​​ളു​​​​ടെ സം​​​​ഗ​​​​മ​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ര്‍മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഗൈ​​​​റോ​​​​ങ് തു​​​​റ​​​​മു​​​​ഖം നേ​​​​പ്പാ​​​​ള്‍ പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ന​​​​ദി​​​​യു​​​​ടെ ഒ​​​​ഴു​​​​ക്കി​​​ന്‍റെ വേ​​​​ഗം വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഇ​​​​ത് തി​​​​ക​​​​ച്ചും ക്രൂ​​​​ര​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണെ​​​​ന്നും മാ​​​​ധ്യ​​​​മ കൂ​​​​ട്ടാ​​​​യ്മ ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണം ഇ​​​​തു​​​​വ​​​​രെ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

30 രാജ്യങ്ങളിൽനിന്നുള്ള 517 വിദേശികളെ കാണാനില്ല

കാ​​​​ഠ്മ​​​​ണ്ഡു: ടി​​​​ബ​​​​റ്റ് അ​​​​തി​​​​ർ​​​​ത്തി മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ൻ നാ​​​​ശം വി​​​​ത​​​​ച്ച മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു ശേ​​​​ഷ​​​​വും 517 വി​​​​ദേ​​​​ശ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് നേ​​​​പ്പാ​​​​ൾ ടൂ​​​​റി​​​​സം ബോ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു.

കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രി​​​​ൽ 178 പേ​​​​ർ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ്. കൂ​​​​ടാ​​​​തെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 65 പേ​​​​രും യു​​​​ക്രെ​​​​യ്നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 53 പേ​​​​രും മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 51 പേ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 35 പേ​​​​ർ, ബ്രി​​​​ട്ട​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 33 പേ​​​​ർ, കാ​​​​ന​​​​ഡ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 25 പേ​​​​ർ എ​​​​ന്നി​​​​വ​​​​രെ​​​​യും ഇ​​​​തു​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.​ഇ​​​​വ​​​​ർ​​​​ക്കു​​​​ പു​​​​റ​​​​മേ സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽനി​​​​ന്നു​​​​ള്ള ഒ​​​​മ്പ​​​​ത് പേ​​​​രും ജ​​​​ർ​​​​മ​​​​നി, റ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എ​​​​ട്ടു​​​​പേ​​​​ർ വീ​​​​ത​​​​വും കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. മേ​​​​ഖ​​​​ല​​​​യി​​​​ൽ തെ​​​​ര​​​​ച്ചി​​​​ലും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ഗി​​​​രി ലാ​​​​ൽ, ലി​​​​പ... ജ​ലം​കൊ​ണ്ട് മു​റി​വേ​റ്റ​വ​ർ

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ലെ മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യം ഗി​​​​രി ലാ​​​​ലി​​​​ന്‍റെ പ്രാ​​​​ണ​​​​ന്‍റെ നേ​​​​ർ​​​​പാ​​​​തി​​​​യാ​​​​യ കു​​​​ടും​​​​ബ​​​​ത്തെ ​​അ​​പ്പാ​​​​ടെ പ​​​​റി​​​​ച്ചെ​​​​ടു​​​​ത്താ​​​​ണു പാ​​​​ഞ്ഞു​​​​പോ​​​​യ​​​​ത്. വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ ഗി​​​​രി ലാ​​​​ലി​​​​നു ന​​​​ഷ്ട​​​​മാ​​​​യ​​​​ത് ഭാ​​​​ര്യ​​​​യെയും നാ​​​​ലു മ​​​​ക്ക​​​​ളെ​​​​യു​​​​മാ​​​​ണ്.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ജീ​​​​വ​​​​ൻ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടി​​​​യ ട്ര​​​​ക്ക് ഡ്രൈ​​​​വ​​​​റാ​​​​യ ഗി​​​​രി ലാ​​​​ൽ (38) കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഗി​​​​രി ലാ​​​​ലി​​​​നെ​​​​പ്പോ​​​​ലെ ജീ​​​​വ​​​​നും ജീ​​​​വി​​​​ത​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

കാ​​​​ണാ​​​​താ​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ൻ സാ​​​​ബി​​​​യു​​​​ടെ ചി​​​​ത്ര​​​​വു​​​​മാ​​​​യി ഭ​​​​ര​​​​ത്പു​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ അ​​​​ത്യാ​​​​ഹി​​​​ത​​​​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ​​​​ നി​​​​ൽ​​​​ക്കു​​​​ന്ന ലി​​​​പ സ​​​​പ​​​​കോ​​​​ട്ട മ​​​​റ്റൊ​​​​രു ക​​​​ണ്ണീ​​​​ർ ചി​​​​ത്ര​​​​മാ​​​​ണ്. ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ഒാ​​​​രോ​​​​രു​​​​ത്ത​​​​രോ​​​​ടും ചി​​​​ത്രം​​​​കാ​​​​ട്ടി സാ​​​​ബി​​​​നെ ക​​​​ണ്ടോ​​​​യെ​​​​ന്ന് ലി​​​​പ തി​​​​ര​​​​ക്കി​​​​ക്കൊ​​​​ണ്ട‌ി​​​​രു​​​​ന്നു. ഇ​​​​വി​​​​ടെ ഏ​​​​താ​​​​നും മൃ​​​​ത​​ദേ​​​​ഹ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ആ​​​​രു​​​​ടേ​​​​താ​​​​ണെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു ലി​​​​പ പ​​​​റ​​​​യു​​​​ന്നു.

ടിബറ്റിൽ കാണാതായത് 360 പേരെ; 260ഉം വിദേശികൾ

ലാ​​​സ: ​​​നേ​​​പ്പാ​​​ളി​​​നൊ​​​പ്പം പ്ര​​​ള​​​യം നേ​​​രി​​​ട്ട ചൈ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി പ​​​ട്ട​​​ണ​​​മാ​​​യ ഗൈ​​​റോം​​​ഗി​​​ൽ കാ​​​ണാ​​​താ​​​യ​​​ത് 360 പേ​​​രെ. ഇ​​​തി​​​ൽ 260 പേ​​​ർ വി​​​ദേ​​​ശി​​​ക​​​ളാ​​​ണെ​​​ന്നാ​​​ണ് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ച​​​ത്. ടി​​​ബ​​​റ്റ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ നേ​​​പ്പാ​​​ൾ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഗൈ​​​റോം​​​ഗി​​​ൽ മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​മേ സ്ഥീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ളൂ.

തെ​​​ര​​​ച്ചി​​​ൽ-​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നേ​​​പ്പാ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ലി​​​ൻ ജി​​​യാ​​​ൻ പ​​​റ​​​ഞ്ഞു. കാ​​​ണാ​​​താ​​​യ​​​വ​​​ർ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രാ​​​ണ് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

ചൈ​​​​നയ്ക്കെതിരേ ആ​​​​രോ​​​​പ​​​​ണം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കി​​​​യി​​​​ല്ല

നേ​​​​പ്പാ​​​​ളി​​​​ലെ പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ ചൈ​​​​ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി വി​​​​വാ​​​​ദം. ചൈ​​​​ന നേ​​​​പ്പാ​​​​ളി​​​​ന് യാ​​​​തൊ​​​​രു​​​​വി​​​​ധ മു​​​​ന്‍കൂ​​​​ര്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ല്‍കി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് കാ​​​​ഠ്മ​​​​ണ്ഡു കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ന്‍ പ​​​​ര​​​​ശു​​​​റാം കാ​​​​ഫ്‌​​​​ലെ ആ​​​​രോ​​​​പി​​​​ച്ചു. അ​​​​യ​​​​ല്‍രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ നേ​​​​പ്പാ​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​ത്ര​​​​യും വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്ത​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​ലൂ​​​​ടെ അ​​​​യ​​​​ല്‍രാ​​​​ജ്യം വ​​​​ഞ്ചി​​​​ച്ചു​​​​വെ​​​​ന്നും ഇ​​​​ത് വ​​​​ന്‍ മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ഹാ​​​​നി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം എ​​​​ക്സി​​​​ല്‍ കു​​​​റി​​​​ച്ചു.


‘വ്യാ​​​​ജവാ​​​​ര്‍ത്ത’യെന്ന് ചൈ​​​​ന

ബെ​​​​യ്ജിം​​​​ഗ്: ഹി​​​​മാ​​​​ല​​​​യ​​​​ന്‍ അ​​​​തി​​​​ര്‍ത്തി മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​ന്‍ നാ​​​​ശ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ മി​​​​ന്ന​​​​ല്‍പ്ര​​​​ള​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണം ചൈ​​​​നീ​​​​സ് ഭാ​​​​ഗ​​​​ത്തെ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത അ​​​​ണ​​​​ക്കെ​​​​ട്ട് ത​​​​ക​​​​ര്‍ന്ന​​​​താ​​​​ണെ​​​​ന്ന നേ​​​​പ്പാ​​​​ളി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ത​​​​ള്ളി ചൈ​​​​ന. നേ​​​​പ്പാ​​​​ളി​​​​ന്‍റെ ഈ ​​​​വാ​​​​ദം പൂ​​​​ര്‍ണ​​​​മാ​​​​യും ‘വ്യാ​​​​ജവാ​​​​ര്‍ത്ത’യാ​​​​ണെ​​​​ന്ന് ചൈ​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

ദു​​​​ര​​​​ന്ത​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ചൈ​​​​ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കി​​​​യി​​​​ല്ലെ​​​​ന്ന വാ​​​​ര്‍ത്ത​​​​ക​​​​ളും നേ​​​​പ്പാ​​​​ളി​​​​ലെ ചൈ​​​​നീ​​​​സ് എം​​​​ബ​​​​സി നി​​​​ഷേ​​​​ധി​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Collective of Nepali journalists criticizes

Recent News

Corehub Up