ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു.
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ ഓണം പാർക്കിനുസമീപം ഇന്നലെ പുലർച്ചെ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു.
ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങരയ്ക്കുസമീപം പള്ളിപ്പാട് ശ്രീദിനു ഭവനത്തിൽ ആർ. ദിൻരാജ് (22), ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത കോട്ടയം വടയാർ മിഠായിക്കുന്നം ചാമക്കാലയിൽ മാത്യു ജോമോൻ എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽരാജ് മരിച്ചിരുന്നു. ചികിൽസയിലിരിക്കേ മാത്യു ജോമോൻ ഇന്നലെ രാത്രി എട്ടരയോടെ മരിച്ചു.അമിത വേഗത്തിലെത്തിയ ട്രെയിലർ അശ്രദ്ധമായി പ്രധാന റോഡിലേക്കു പ്രവേശിച്ചതാണ് അപകട കാരണമെന്നു പോലീസ് പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Young men bike died