കോൺഗ്രസ്
ന്യൂഡൽഹി: ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചസാര വിലയിലുണ്ടായ വൻ വർധനയിൽ ആശങ്ക. കരിഞ്ചന്തക്കാർക്കും ലാഭക്കൊതിയന്മാർക്കും കൊള്ളയടിക്കാൻ മോദി സർക്കാർ സാധാരണക്കാരെ വിട്ടുകൊടുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഈ മാസംതന്നെ പഞ്ചസാര വില 45 രൂപയിൽ നിന്നും 70 മുതൽ 75 രൂപ വരെ ഉയർന്ന സാഹചര്യത്തിലാണ് വിമർശനം. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന സമീപനമാണ് ബിജെപി നേതാക്കളുടേതെന്ന് കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാലയും അഭയ് ദുബെയും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഉത്സവ സീസണിലെ അടുത്ത നാല് മാസം രാജ്യത്ത് 120 ലക്ഷം ടൺ പഞ്ചസാരയുടെ ഉപഭോഗം പ്രതീക്ഷിക്കുമ്പോൾ, ഉത്പാദനത്തിലും മുൻവർഷത്തെ സ്റ്റോക്കിലും വൻ കുറവുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്തിരുന്നില്ല.
ഓഗസ്റ്റ് 20ഓടെ മാത്രമാണ് സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. പത്ത് ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാൻ ഉത്തരവിട്ടെങ്കിലും ബ്രസീലിൽനിന്ന് ഇത് ശുദ്ധീകരിച്ച് വിപണിയിലെത്തുമ്പോഴേക്കും ഉത്സവ സീസൺ അവസാനിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Tags : Deepika DeepikaNewspaper BreakingNews Sharp rise in sugar prices