x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ അയച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 28, 2026 05:41 AM IST | Updated: August 28, 2026 05:41 AM IST

ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ

ന്യൂ​ഡ​ൽ​ഹി: മി​ന്ന​ൽപ്ര​ള​യം ദു​ര​ന്ത​ഭൂ​മി​യാ​ക്കി​യ നേ​പ്പാ​ളി​നു സ​ഹാ​യ​ഹ​സ്തം നീ​ട്ടി ഇ​ന്ത്യ. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ളു​മ​ട​ങ്ങു​ന്ന 37.5 ട​ൺ ര​ണ്ടാം​ഘ​ട്ട ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ഇ​ന്ത്യ നേ​പ്പാ​ളി​ലേ​ക്ക് ഇ​ന്ന​ലെ ക​യ​റ്റി അ​യ​ച്ചു. ഇ​ന്ത്യ​യു​ടെ സൈ​നി​ക ഗ​താ​ഗ​ത വി​മാ​ന​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ​മെ​ത്തി​ച്ച​ത്.

ബു​ധ​നാ​ഴ്ച ത​ന്നെ ഇ​ന്ത്യ ആ​ദ്യ​ഘ​ട്ട ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​യ​ച്ചി​രു​ന്നു. എ​ല്ലാ മാ​നു​ഷി​ക​സ​ഹാ​യ​വും ഇ​ന്ത്യ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബ​ലേ​ന്ദ്ര ഷാ​യ്ക്ക് ഉ​റ​പ്പു ന​ൽ​കി​ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് 10 ട​ൺ അ​ട​ങ്ങു​ന്ന ആ​ദ്യ​ഘ​ട്ട ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ച​ത്. താ​ത്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ, പു​ത​പ്പു​ക​ൾ, ശു​ചി​ത്വ കി​റ്റു​ക​ൾ, സോ​ളാ​ർ ലാം​പു​ക​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ ദു​രന്തമു​ഖ​ത്ത് എ​ത്തി​ച്ച​ത്.

Tags : Deepika DeepikaNewspaper BreakingNews India has sent second batch relief supplies.

Recent News

Corehub Up