x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മാ​ന​ത്തോ​ടെ ആ​നി​മൂ​ട്ടി​ൽ തറവാട്

സി​​​​ജി ഉ​​​​ല​​​​ഹ​​​​ന്നാ​​​​ൻ
Published: August 28, 2026 04:35 AM IST | Updated: August 28, 2026 04:35 AM IST

ആ​നി​മൂ​ട്ടി​ൽ തറവാട്

പ​​​​യ്യാ​​​​വൂ​​​​ർ (ക​​​​ണ്ണൂ​​​​ർ): “അ​​​​ച്ചാ​​​​ച്ച​​​​നും അ​​​​മ്മ​​​​യും പ​​​​ക​​​​ർ​​​​ന്നു​​​​ത​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും പു​​​​ണ്യ​​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​മാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​നെ ദൈ​​​​വ​​​​വി​​​​ളി​​​​ക​​​​ളു​​​​ടെ വ​​​​ലി​​​​യ വ​​​​ഴി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്...” കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മോ​​ൺ. തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ലി​​​​ന്‍റെ ത​​​​റ​​​​വാ​​​​ട്ടു വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ചാ​​​​ക്കോ ഇ​​​​തു​​​​പ​​​​റ​​​​യു​​​​ന്പോ​​​​ൾ മു​​​​ഖ​​​​ത്ത് സ​​​​ന്തോ​​​​ഷ​​​​വും അ​​​​ഭി​​​​മാ​​​​ന​​​​വും നി​​​​റ​​​​ഞ്ഞു.

തോ​​​​മാ​​​​ച്ച​​​​ൻ വ​​​​ലി​​​​യ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത് കാ​​​​ണാ​​​​ൻ അ​​​​ച്ചാ​​​​ച്ച​​​​നും അ​​​​മ്മ​​​​യ്ക്കും ക​​​​ഴി​​​​ഞ്ഞി​​​​ല്ല​​​​ല്ലോ​​​​യെ​​​​ന്ന സ​​​​ങ്ക​​​​ടം മൂ​​​​ത്ത​​​​സ​​​​ഹോ​​​​ദ​​​​രി ഏ​​​​ലി​​​​യാ​​​​മ്മ പു​​​​ന്നോ​​​​ട​​​​ത്ത് പ​​​​ങ്കു​​​​വ​​​​ച്ച​​​​പ്പോ​​​​ൾ മ​​​​റ്റു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളും ചേ​​​​ച്ചി​​​​യ്ക്കൊ​​​​പ്പം ഒ​​​​രു നി​​​​മി​​​​ഷം നി​​​​ശ​​​​ബ്ദ​​​​രാ​​​​യി...

പ്രി​​​​യ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ മെ​​​​ത്രാ​​​​ൻ​​​​പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​മാ​​​​ന​​​​നി​​​​മി​​​​ഷ​​​​ത്തി​​​​നു സാ​​​​ക്ഷി​​​​ക​​​​ളാ​​​​കാ​​​​ൻ ത​​​​റ​​​​വാ​​​​ട്ടി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു​​​​കൂ​​​​ടു​​​​ക​​​​യി​​​​രു​​​​ന്നു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും. കോ​​​​ട്ട​​​​യം പു​​​​ന്ന​​​​ത്ത​​​​റ​​​​യി​​​​ൽ​​നി​​​​ന്ന് പ​​​​യ്യാ​​​​വൂ​​​​രി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി​​​​യ പ​​​​രേ​​​​ത​​​​രാ​​​​യ ആ​​​​നി​​​​മൂ​​​​ട്ടി​​​​ൽ ജോ​​​​സ​​​​ഫ്- ഏ​​​​ലി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ ഏ​​​​ഴു മ​​​​ക്ക​​​​ളി​​​​ൽ ആ​​​​റാ​​​​മ​​​​നാ​​​​ണ് നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ൽ. മ​​​​ള്ളൂ​​​​ശേ​​​​രി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ പാ​​​​ഴൂ​​​​ർ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ് അ​​​​മ്മ ഏ​​​​ലി. ഏ​​​​രു​​​​വേ​​​​ശി സ്കൂ​​​​ൾ റി​​​​ട്ട. അ​​​​ധ്യാ​​​​പി​​​​ക ഏ​​​​ലി​​​​യാ​​​​മ്മ, ചാ​​​​ക്കോ, മാ​​​​ത്യു, ബേ​​​​ബി, ലൈ​​​​സ കീ​​​​ഴാ​​​​ട്ടു​​​​കു​​​​ന്നേ​​​​ൽ, പ​​​​രേ​​​​ത​​​​നാ​​​​യ ഫി​​​​ലി​​​​പ്പ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ. മൂ​​​​ത്ത​​​​മ​​​​ക​​​​ൾ ഏ​​​​ലി​​​​യാ​​​​മ്മ​​​​യ്ക്കു മൂ​​​​ന്നോ നാ​​​​ലോ വ​​​​യ​​​​സു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് കു​​​​ടും​​​​ബം പ​​​​യ്യാ​​​​വൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​ത്. മ​​​​റ്റു മ​​​​ക്ക​​​​ളെ​​​​ല്ലാം ഇ​​​​വി​​​​ടെ​​​​യാ​​​​ണ് ജ​​​​നി​​​​ച്ച​​​​ത്. ആ​​​​ദ്യ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പാ​​​​റ​​​​ക്ക​​​​ട​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന കു​​​​ടും​​​​ബം പി​​​​ന്നീ​​​​ടാ​​​​ണ് വാ​​​​തി​​​​ൽ​​​​മ​​​​ട​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

ന​​​​ട​​​​വി​​​​ളി​​​​യോ​​​​ടെ വീ​​​​ട്ടു​​​​കാ​​​​ർ

മോ​​ൺ. തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​വി​​​​ളി​​​​യോ​​​​ടെ​​​​യാ​​​​ണ് വ​​​​ര​​​​വേ​​​​റ്റ​​​​ത്. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളും മ​​​​ക്ക​​​​ളും മ​​​​ക്ക​​​​ളു​​​​ടെ മ​​​​ക്ക​​​​ളു​​​​മെ​​​​ല്ലാം വീ​​​​ട്ടി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച മോ​​ൺ. തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ൽ ത​​​​റ​​​​വാ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ അ​​​​റി​​​​ഞ്ഞു,ദൈ​​​​വ​​​​നി​​​​യോ​​​​ഗം

തോ​​​​മാ​​​​ച്ച​​​​ന്‍റ നി​​​​യോ​​​​ഗം ദൈ​​​​വ​​​​വ​​​​ഴി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ ഞ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​രു​​​​ന്ന​​​​താ​​​​യി സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ പ​​​​റ​​​​യു​​​​ന്നു. ചെ​​​​റു​​​​പ്പം മു​​​​ത​​​​ൽ ദൈ​​​​വ​​​​ഭ​​​​ക്തി​​​​യി​​​​ലാ​​​​ണ് അ​​​​ച്ചാ​​​​ച്ച​​​​നും അ​​​​മ്മ​​​​യും ഞ​​​​ങ്ങ​​​​ളെ വ​​​​ള​​​​ർ​​​​ത്തി​​​​യ​​​​ത്. സ​​​​ന്ധ്യാ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും ന​​​​മ​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​ലും ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. യൗ​​​​സേ​​​​പ്പി​​​​താ​​​​വി​​​​ന്‍റെ വ​​​​ലി​​​​യ ഭ​​​​ക്ത​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ച്ചാ​​​​ച്ച​​​​ൻ.

മ​​​​ണ്ണി​​​​നെ​​​​യും കൃ​​​​ഷി​​​​യെ​​​​യും ഏ​​​​റെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​യാ​​​​ളാ​​​​ണ് നി​​​​യു​​​​ക്ത മെ​​​​ത്രാ​​​​നെ​​​​ന്നു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​പോ​​​​ലെ പ​​​​റ​​​​യു​​​​ന്നു. അ​​​​ച്ചാ​​​​ച്ച​​​​ന് എ​​​​ല്ലാ പ​​​​ണി​​​​ക​​​​ളും അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു കൃ​​​​ഷി​​​​പ്പ​​​​ണി​​​​യും ക​​​​യ്യാ​​​​ല​​​​കെ​​​​ട്ടും ആ​​​​ശാ​​​​രി​​​​പ്പ​​​​ണി​​​​യു​​​​മെ​​​​ല്ലാം. അ​​​​തു​​​​പോ​​​​ലെ എ​​​​ന്തു​​​​ജോ​​​​ലി​​​​ക്കും സ​​​​ന്ന​​​​ദ്ധ​​​​നാ​​​​ണ് അ​​​​ച്ച​​​​നു​​​​മെ​​​​ന്ന് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്നു. സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​വ​​​​ധി​​​​ക്ക് വീ​​​​ട്ടി​​​​ൽ വ​​​​രു​​​​ന്പോ​​​​ൾ ഇ​​​​ഞ്ചി​​​​വി​​​​ത്തൊ​​​​ക്കെ​​​​യാ​​​​യി തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്ന അ​​​​നു​​​​ജ​​​​നാ​​​​ണ് അ​​​​വ​​​​രു​​​​ടെ ഓ​​​​ർ​​​​മ​​​​യി​​​​ൽ.

സെ​​​​മി​​​​നാ​​​​രി പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് അ​​​​വ​​​​ധി​​​​ക്ക് വ​​​​രു​​​​ന്പോ​​​​ൾ പ്ര​​​​സം​​​​ഗം പ​​​​രീ​​​​ശി​​​​ലി​​​​ച്ചി​​​​രു​​​​ന്ന​​​​ത് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് ഇ​​​​പ്പോ​​​​ൾ ര​​​​സ​​​​ക​​​​ര​​​​മാ​​​​യ ഓ​​​​ർ​​​​മ​​​​യാ​​​​ണ്. “ഞ​​​​ങ്ങ​​​​ൾ പി​​​​ള്ളേ​​​​രെ​​​​യെ​​​​ല്ലാം കൂ​​​​ട്ടി അ​​​​ച്ച​​​​ൻ പ​​​​റ​​​​ന്പി​​​​ലേ​​​​ക്കു പോ​​​​കും. അ​​​​വി​​​​ടെ​​​​യൊ​​​​രു ക​​​​ല്ലു​​​​ണ്ട്. അ​​​​തി​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​നി​​​​ന്ന് ഉ​​​​ച്ച​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗം തു​​​​ട​​​​ങ്ങും. കേ​​​​ൾ​​​​വി​​​​ക്കാ​​​​രാ​​​​യി ഇ​​​​രി​​​​ക്കാ​​​​നാ​​​​ണ് ഞ​​​​ങ്ങ​​​​ളെ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത്...” സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ ലി​​​​ജോ പു​​​​ന്നൂ​​​​സും സ്റ്റി​​​​നോ ചാ​​​​ക്കോ​​​​യും ഓ​​​​ർ​​​​ക്കു​​​​ന്നു.

പ​​​​യ്യാ​​​​വൂ​​​​ർ ടൗ​​​​ൺ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ​​​​ത്തെ പൗ​​​​രോ​​​​ഹി​​​​ത്യ സ്വീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു തോ​​​​മ​​​​സ​​​​ച്ച​​​​ന്‍റേ​​​​തെ​​​​ന്ന് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​ക്കു​​​​ന്നു. മാ​​​​ർ കു​​​​ര്യ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

മോൺ. തോ​​​മ​​​സ് ആ​​​നി​​​മൂ​​​ട്ടി​​​ൽ- ജീ​​​വി​​​ത​​​വ​​​ഴി​​​ക​​​ൾ

 ജ​​​ന​​​നം - 1962 ജ​​​നു​​​വ​​​രി 13ന്

​​​ഇ​​​ട​​​വ​​​ക - കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ക​​​ണ്ണൂ​​​ർ പ​​​യ്യാ​​​വൂ​​​ർ സെ​​​ന്‍റ് ആ​​​ൻ​​​സ് ക്‌​​​നാ​​​നാ​​​യ ഇ​​​ട​​​വ​​​ക

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ - പ​​​രേ​​​ത​​​രാ​​​യ ജോ​​​സ​​​ഫ് -ഏ​​​ലി

സെ​​​മി​​​നാ​​​രി പ​​​ഠ​​​നം - മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​ക്കു​​​ശേ​​​ഷം മം​​​ഗ​​​ലാ​​​പു​​​രം സെ​​​ന്‍റ് ജോ​​​സ​​​ഫ് സെ​​​മി​​​നാ​​​രി​​​യി​​​ൽ ത​​​ത്വ​​​ശാ​​​സ്ത്ര​​​വും ദൈ​​​വ​​​ശാ​​​സ്ത്ര​​​വും.

പൗ​​​രോ​​​ഹി​​​ത്യ​​​സ്വീ​​​ക​​​ര​​​ണം - 1989 ഏ​​​പ്രി​​​ൽ 13ന് ​​​മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.

ഉ​​​പ​​​രി​​​പ​​​ഠ​​​നം - റോ​​​മി​​​ലെ ഹോ​​​ളി ക്രോ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു കാ​​​ന​​​ൻ​​​നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദം, അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ​​​നി​​​ന്നു ക്ലി​​​നി​​​ക്ക​​​ൽ പാ​​​സ്റ്റ​​​റ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം.
മ​​​ല​​​യാ​​​ള​​​ത്തി​​​ന് പു​​​റ​​​മേ ഇം​​​ഗ്ലീ​​​ഷ്, ഇ​​​റ്റാ​​​ലി​​​യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യം.

സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ൾ - പു​​​ളി​​​ഞ്ഞാ​​​ൽ, ഉ​​​ഴ​​​വൂ​​​ർ, ക​​​ടു​​​ത്തു​​​രു​​​ത്തി ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി, മാ​​​ർ കു​​​ര്യാക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി, അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ, ചാ​​​ൻ​​​സ​​​ല​​​ർ, ക​​​ണ്ണൂ​​​ർ ബ​​​ർ​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ, രൂ​​​പ​​​ത ട്രി​​​ബ്യൂ​​​ണ​​​ൽ നോ​​​ട്ട​​​റി, കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്‌ട​​​ർ, പ്ര​​​സ്ബി​​​റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി, പ്രോ-​​​പ്രോ​​​ട്ടോ​​​സി​​​ഞ്ചെ​​​ല്ലൂ​​​സ്

Tags : Deepika DeepikaNewspaper BreakingNews Animootil ancestral home

Recent News

Corehub Up