x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്ല് സംഭരണം:കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 259.85 കോടി

ബെ​ന്നി ചി​റ​യി​ല്‍
Published: August 28, 2026 04:12 AM IST | Updated: August 28, 2026 04:12 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഓ​ണ​ത്തി​നു​മു​മ്പ് പൂ​ര്‍ണ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഭ​ക്ഷ്യ​മ​ന്ത്രി​യു​ടേ​യും ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് അ​തൃ​പ്തി.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ തു​ക ഇ​നി​യും ന​ല്‍കാ​നു​ള്ള​ത് 259.85കോ​ടി രൂ​പ​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും നെ​ല്ല് സം​ഭ​രി​ച്ച ഇ​ന​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കാ​നു​ള്ള​ത് 3.89 കോ​ടി രൂ​പ. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്.

ഇ​ന്ന​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 204.13 കോ​ടി​രൂ​പ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ര്‍ഷ​ക​ര്‍ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ 11.02 കോ​ടി​യും ആ​ല​പ്പു​ഴ​യി​ല്‍ 19.12കോ​ടി രൂ​പ​യും പ​ത്ത​നം​തി​ട്ട​യി​ല്‍ നാ​ലു​കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​യി സ​പ്ലൈ​കോ​യു​ടെ പാ​ഡി പ്രൊ​ക്യു​യ​ര്‍മെ​ന്‍റ് പ്രോ​സ​സിം​ഗ് മാ​ര്‍ക്ക​റ്റിം​ഗ് സ്റ്റാ​റ്റ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നെ​ല്ല് സം​ഭ​ര​ണ​വി​ഹി​ത​മാ​യി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ​ര്‍ക്കാ​ര്‍ 364 കോ​ടി അ​ടു​ത്തി​ടെ സം​സ്ഥാ​ന സ​ര്‍ക്കാ​രി​നു ന​ല്‍കി​യി​രു​ന്നു. ഈ ​വി​ഹി​ത​ത്തി​ല്‍നി​ന്നും 13000 ക​ര്‍ഷ​ക​ര്‍ക്ക് 96കോ​ടി രൂ​പ സ​പ്ലൈ​കോ മു​ഖാ​ന്തി​രം ​വി​ത​ര​ണം ചെ​യ്തു​വെ​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും സ​പ്ലൈ​കോ​യു​ടെ സൈ​റ്റി​ല്‍ ഇ​പ്പോ​ഴും കാ​ണി​ക്കു​ന്ന​ത് 259.85കോ​ടി രൂ​പ​ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കാ​നു​ള്ള​താ​യാ​ണ്.

2026-27 വ​ര്‍ഷ​ത്തെ നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടും പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള നെ​ല്ല് സം​ഭ​ര​ണ​ന​യം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തും ക​ര്‍ഷ​ക​ര്‍ക്ക് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. നെ​ല്ലി​ന്‍റെ മി​നി​മം സ​പ്പോ​ര്‍ട്ട് പ്രൈ​സ് എ​ത്ര​യാ​യി​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഉ​ല്‍പാ​ദ​ന പ്രോ​ത്സാ​ഹ​ന​മാ​യി എ​ത്ര തു​ക ല​ഭി​ക്കു​മെ​ന്നും ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് നെ​ല്ല് സം​ഭ​രി​ക്കു​ന്ന ആ​കെ സം​ഭ​ര​ണ​വി​ല എ​ത്ര​യാ​യി​രി​ക്കു​മെ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് അ​നി​ശ്ചി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് ക​ര്‍ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് നെ​ല്‍ക​ര്‍ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍സെ​ക്ര​ട്ട​റി സോ​ണി​ച്ച​ന്‍ പു​ളി​ങ്കു​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Paddy Procurement Farmers Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up