x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​സ്ത​യി​ലെ ഭി​ന്ന​ത രൂ​ക്ഷം; ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ പോ​ഷ​ക സം​ഘ​ട​ന​ക​ൾ പൊ​തു​യോ​ഗം വി​ളി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 03:46 AM IST | Updated: August 28, 2026 03:46 AM IST

കെ. ​ഉ​മ​ർ ഫൈ​സി മു​ക്കം

മ​ല​പ്പു​റം: വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​വും സ​മ​സ്ത മു​ശാ​വ​റ അം​ഗ​വു​മാ​യ കെ. ​ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ സ​മ​സ്ത പോ​ഷ​ക സം​ഘ​ട​ന​ക​ൾ പൊ​തു​യോ​ഗം വി​ളി​ച്ചു. അ​ടു​ത്ത മാ​സം 11-ന് ​മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന പൊ​തു​യോ​ഗം മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി. ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​പി​എം സം​ഘ​ടി​പ്പി​ച്ച വ​ഖ​ഫ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഉ​മ​ർ ഫൈ​സി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മ​സ്ത​യ്ക്ക് അ​പ​മാ​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യ​ത്തി​ൽ സ്വ​കാ​ര്യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​മ​ർ ഫൈ​സി പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും, അ​ദ്ദേ​ഹ​ത്തെ മു​ശാ​വ​റ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്, എ​സ്.​വൈ.​എ​സ്, സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​റ​ക്കി​യി​രു​ന്നു.

ഇ​തി​നി​ടെ, ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് ലീ​ഗും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യ​ത്തി​ൽ ഉ​മ​ർ ഫൈ​സി വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​ണ്ഡി​ത​ന്മാ​രു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ സ​മ​സ്ത നേ​തൃ​ത്വം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് ലീ​ഗ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഉ​മ​ർ ഫൈ​സി വ്യ​ക്ത​മാ​ക്കി. വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​മെ​ന്ന നി​ല​യി​ൽ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ തി​രു​ത്താ​നാ​ണ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും വ്യ​ക്തി​വി​രോ​ധം തീ​ർ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Tags : KUmarFaizyMukkam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews NewsFlash

Recent News

Corehub Up