x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം ന​ഷ്ട​പ്പെ​ട്ട​തി​ന് വി​ദ്യാ​ർ​ഥി​നി​ക​ളെ വ​സ്ത്ര​മു​രി​ഞ്ഞ് പ​രി​ശോ​ധി​ച്ചു; രാ​ജ​സ്ഥാ​നി​ൽ അ​ധ്യാ​പി​ക​യ്ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 12:59 AM IST | Updated: August 28, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

ജ​യ്പൂ​ർ: സ്വ​ന്തം പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്ര​മു​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ സ​വാ​യ് മ​ധോ​പൂ​ർ ജി​ല്ല​യി​ലെ ബ​മ​ൻ​വാ​സി​ന് സ​മീ​പ​മു​ള്ള ലി​വാ​ലി ഗ​വ​ൺ​മെ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക സ​ര​സ്വ​തി മീ​ന​യ്‌​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച അ​ധ്യാ​പി​ക​യു​ടെ 1000 രൂ​പ ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഒ​മ്പ​ത്, പ​തി​നൊ​ന്ന് ക്ലാ​സു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ളാ​ണ് പ​ണം എ​ടു​ത്ത​തെ​ന്ന് സം​ശ​യി​ച്ച അ​ധ്യാ​പി​ക ഇ​വ​രെ സ്വ​കാ​ര്യ​മാ​യി വി​ളി​പ്പി​ച്ചു വ​സ്ത്ര​മു​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ആ​രോ​പി​ച്ചു. സം​ഭ​വം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യ പെ​ൺ​കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് ബു​ധ​നാ​ഴ്ച സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന ക​വാ​ടം പൂ​ട്ടി വ​ൻ പ്ര​തി​ഷേ​ധം ന​ട​ത്തി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​ഥ​മി​ക​മാ​യി കു​റ്റം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജ​സ്ഥാ​ൻ സി​വി​ൽ സ​ർ​വീ​സ് നി​യ​മ​പ്ര​കാ​രം അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. വി​ഷ​യം സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​തി​രു​ന്ന​തി​നും സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് കു​മാ​ർ മീ​ന​യ്‌​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച അ​ധ്യാ​പി​ക, വി​ദ്യാ​ർ​ഥി​നി​ക​ളെ ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വ​സ്ത്ര​മു​രി​ഞ്ഞു എ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : GovernmentSchool Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash

Recent News

Corehub Up