x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​വാ​ഗ്, ദ്രാ​വി​ഡ് റീ​യൂ​ണി​യ​ന്‍..!


Published: August 28, 2026 03:38 AM IST | Updated: August 28, 2026 03:38 AM IST

സെ​വാ​ഗ്-​ദ്രാ​വി​ഡ് റീ​യൂ​ണി​യ​ന്‍

മും​ബൈ: നീ​ണ്ട 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ല്‍ വീ​ണ്ടും സെ​വാ​ഗ്-​ദ്രാ​വി​ഡ് റീ​യൂ​ണി​യ​ന്‍. 2012ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രാ​യ ടെ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി വി​രേ​ന്ദ​ര്‍ സെ​വാ​ഗും രാ​ഹു​ല്‍ ദ്രാ​വി​ഡും ഇ​ന്ത്യ​ക്കാ​യി ഒ​ന്നി​ച്ചു ക​ളി​ച്ച​ത്.

14 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​വ​ര​ല്ല വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്, ഇ​വ​രു​ടെ മ​ക്ക​ളാ​ണെ​ന്നു മാ​ത്രം. ഓ​സ്‌​ട്രേ​ലി​യ അ​ണ്ട​ര്‍ 19 ടീ​മി​ന് എ​തി​രാ​യ ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീ​മി​ൽ വി​രേ​ന്ദ​ര്‍ സെ​വാ​ഗി​ന്‍റെ മ​ക​ന്‍ ആ​ര്യ​വീ​റും രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ മ​ക​ന്‍ അ​ന്‍​വ​യും ഇ​ടം​നേ​ടി.
ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീം ​ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മൂ​ന്ന് ഏ​ക​ദി​ന​വും ര​ണ്ട് ടെ​സ്റ്റും ക​ളി​ക്കും.

വ​ലം​കൈ ബാ​റ്റ​റാ​യ ആ​ര്യ​വീ​ര്‍ 2026 ഡ​ല്‍​ഹി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. 2024ല്‍ ​കൂ​ച്ച് ബെ​ഹ​ര്‍ ട്രോ​ഫി​യി​ല്‍ മേ​ഘാ​ല​യ​യ്ക്ക് എ​തി​രേ 297 അ​ടി​ച്ച​തോ​ടെ​യാ​ണ് ആ​ര്യ​വീ​ര്‍ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്.

അ​ന്‍​വ​യ് ദ്രാ​വി​ഡ് ജൂ​ലൈ​യി​ല്‍ ശ്രീ​ല​ങ്ക അ​ണ്ട​ര്‍ 19 ടീ​മി​ന് എ​തി​രാ​യ ഇ​ന്ത്യ അ​ണ്ട​ര്‍ 19 സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.

Tags : Deepika DeepikaNewspaper BreakingNews Sehwag Dravid Reunion

Recent News

Corehub Up