x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​വി​പ​ണി​യി​ൽ റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി സ​പ്ലൈ​കോ; 35 ദി​വ​സ​ത്തി​നി​ടെ 433 കോ​ടി​യു​ടെ വി​ൽ​പ​ന

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 01:40 AM IST | Updated: August 28, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ൽ റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് സ​പ്ലൈ​കോ. ജൂ​ലൈ 22 മു​ത​ൽ ഉ​ത്രാ​ട ദി​ന​മാ​യ ഓ​ഗ​സ്റ്റ് 25 വ​രെ​യു​ള്ള 35 ദി​വ​സ​ത്തി​നി​ടെ 433.81 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് സ​പ്ലൈ​കോ നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 35 ദി​വ​സ​ത്തെ വി​റ്റു​വ​ര​വാ​യ 385 കോ​ടി രൂ​പ​യെ അ​പേ​ക്ഷി​ച്ച് 48 കോ​ടി​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഉ​ത്രാ​ട ദി​ന​ത്തി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വി​ൽ​പ​ന ന​ട​ന്ന​ത്; ഒ​റ്റ​ദി​വ​സം കൊ​ണ്ട് 27.85 കോ​ടി രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വി​റ്റു​പോ​യി. ആ​കെ വി​റ്റു​വ​ര​വി​ൽ 155.39 കോ​ടി രൂ​പ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നും 278.42 കോ​ടി രൂ​പ സ​ബ്‌​സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 35 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് ഇ​ത്ത​വ​ണ സ​ബ്‌​സി​ഡി വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്ത​ത്. ഈ ​കാ​ല​യ​ള​വി​ൽ 53.86 ല​ക്ഷം പേ​രാ​ണ് സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളെ ആ​ശ്ര​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഗാ ട്രേ​ഡ് ഫെ​യ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ലാ ഓ​ണം ഫെ​യ​റു​ക​ളി​ൽ നി​ന്ന് മാ​ത്രം 5.33 കോ​ടി രൂ​പ ല​ഭി​ച്ചു. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഗാ ഫെ​യ​റി​ൽ നി​ന്നു​മാ​ത്രം 94 ല​ക്ഷം രൂ​പ​യു​ടെ വി​ൽ​പ​ന​യാ​ണ് ന​ട​ന്ന​ത്. പൊ​തു​വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ സ​പ്ലൈ​കോ ഇ​ട​പെ​ട​ലു​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : Supplyco Onam Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash

Recent News

Corehub Up