പ്രതീകാത്മക ചിത്രം
ധാക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേന്ന് രൂപീകരിച്ച പുതിയ പ്രതിരോധ സഖ്യമായ 'മക്ക കരാറിൽ' ബംഗ്ലാദേശ് അംഗമായേക്കുമെന്ന് റിപ്പോർട്ടുകൾ. റിയാദിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിൽ ചേരാനുള്ള ക്ഷണം ലഭിച്ചതെന്നാണ് സൂചന.
2026 ഓഗസ്റ്റ് ഏഴിനാണ് സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ മക്ക കൂട്ടായ്മ നിലവിൽ വന്നത്. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന കൂട്ടായ പ്രതിരോധ ചട്ടമാണ് ഈ കരാറിന്റെ പ്രധാന സവിശേഷത.
ബംഗ്ലാദേശിൽ പുതിയ ഭരണകൂടം അധികാരത്തിൽ വന്നതിന് പിന്നാലെ പാകിസ്താനുമായും ചൈനയുമായും ബന്ധം ദൃഢമാക്കുന്ന നീക്കങ്ങൾ സജീവമാണ്. മക്ക കരാറിൽ ചേരുന്നത് തങ്ങളുടെ പരമാധികാര വിഷയമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ താത്പര്യങ്ങൾ മുൻനിർത്തി തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടുണ്ട്.
Tags : Bangladesh MakkahJointDefenceAgreement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash