പ്രതീകാത്മക ചിത്രം
കോഴിക്കോട്: മാടാക്കര ജുമാ മസ്ജിദിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ചോമ്പാല എസ്എച്ച്ഒ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സ്ഥലംമാറ്റി. പോലീസ് ഇടപെടലിൽ ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
ചോമ്പാല സ്റ്റേഷൻ എസ്എച്ച്ഒ പി.പി. ഷമീൽ, എഎസ്ഐമാരായ എം.വി. മനോജൻ, കെ.എം. മനോജ് കുമാർ, സീനിയർ സിപിഒമാരായ എൻ.പി. അനിൽകുമാർ, സി. പ്രവീൺ കുമാർ എന്നിവരെയാണ് കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്.
പയ്യോളി എസ്എച്ച്ഒ പി.ജെ. ജയ്മോനെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു. പയ്യോളി സ്റ്റേഷനിലെ എം.കെ. ജയദാസനാണ് പുതിയ പയ്യോളി എസ്എച്ച്ഒ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
Tags : Dispute Mosque Madakkara police transferred