x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ട്ടി​റ​ച്ചി വേ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ചു; പൂ​നെ​യി​ൽ മ​ക​നെ അ​ച്ഛ​ൻ ത​ല്ലി​ക്കൊ​ന്നു

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 12:38 AM IST | Updated: August 28, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

പൂ​നെ: ശ്രാ​വ​ണ മാ​സ​ത്തി​ൽ വീ​ട്ടി​ൽ ആ​ട്ടി​റ​ച്ചി പാ​കം ചെ​യ്ത് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട 30 വ​യ​സു​കാ​ര​നാ​യ മ​ക​നെ അ​ച്ഛ​ൻ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്നു. പൂ​നെ സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് ഗെ​യ്‌​ക്‌​വാ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ഹേ​ഷി​ന്‍റെ അ​ച്ഛ​നെ​യും കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച അ​മ്മ​യെ​യും പൂ​നെ വാ​ർ​ജെ മാ​ൾ​വാ​ഡി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ്രാ​വ​ണ മാ​സം വ​ള​രെ പ​വി​ത്ര​മാ​യി ക​രു​തു​ന്ന​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക കു​ടും​ബ​ങ്ങ​ളും ഈ ​സ​മ​യ​ത്ത് മാം​സ​ഭ​ക്ഷ​ണ​ങ്ങ​ളും മു​ട്ട​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വീ​ട്ടി​ൽ മ​ട്ട​ൺ വേ​ണ​മെ​ന്ന് മ​ഹേ​ഷ് വാ​ശി​പി​ടി​ച്ച​തോ​ടെ അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ ക​ടു​ത്ത ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യും കൈ​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​പാ​കു​ല​നാ​യ അ​ച്ഛ​ൻ മ​ഹേ​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​തി​ന് പ​ക​രം, ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കാ​നാ​യി കൊ​ല​പാ​ത​ക​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ മ​ഹേ​ഷി​ന്‍റെ അ​മ്മ​യും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വാ​ർ​ജെ മാ​ൾ​വാ​ഡി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ മാ​താ​പി​താ​ക്ക​ളെ ര​ണ്ടു​പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Crime Murder Pune Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash

Recent News

Corehub Up