x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​റാ​ഠി പ​ഠി​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തെ സാ​വ​കാ​ശം

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 12:19 AM IST | Updated: August 28, 2026 12:19 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി, ആ​പ്പ് അ​ധി​ഷ്ഠി​ത കാ​ബ് ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ടി​സ്ഥാ​ന മ​റാ​ഠി ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യ​താ​യി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്.

ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം. മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ മ​റാ​ഠി ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യെ സം​ഘ​ട​ന​ക​ൾ പി​ന്തു​ണ​ച്ചെ​ങ്കി​ലും, വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രും പ​ഠ​നം നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ച​വ​രും ആ​യ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് ഭാ​ഷ പ​ഠി​ച്ചെ​ടു​ക്കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന്, ഡ്രൈ​വ​ർ​മാ​ർ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ ന്യാ​യ​മാ​ണെ​ന്ന് ക​ണ്ട് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ൽ വാ​ണി​ജ്യ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​റാ​ഠി ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഭാ​ഷ അ​റി​യാ​ത്ത ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സു​ക​ളും പെ​ർ​മി​റ്റു​ക​ളും റ​ദ്ദാ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ഈ ​നി​യ​മ​ത്തി​നെ​തി​രെ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി നി​ല​വി​ലു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം.

Tags : Maharashtra Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash

Recent News

Corehub Up