ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ നിന്ന് പണവും മദ്യവും മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതികൾ
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ നിന്ന് പണവും മദ്യവും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരത്തെ ഔട്ട്ലെറ്റിൽ നടന്ന മോഷണത്തിൽ കണ്ണമ്മൂല ആട്ടറ ലെയ്നിൽ റഫീസ് ഖാൻ (32), വള്ളക്കടവിൽ ഷാറൂഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്.
വീട് വാടകയ്ക്കെടുത്ത് മത്സ്യക്കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിവരുന്നവരാണ് പ്രതികളെന്നാണ് പോലീസ് പറഞ്ഞു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ 12ന് രാത്രിയിലാണ് ബാലരാമപുരത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം നടന്നത്. ഔട്ട്ലെറ്റിന്റെ പൂട്ടുകൾ തകർത്ത് അകത്തുകയറിയ പ്രതികൾ പണവും മദ്യവും കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags : Arrest bevco outlet balaramapuram