x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ഫ് മ​ന്തി​ക്കൊ​പ്പം എ​ക്സ്ട്രാ റൈ​സ് ചോ​ദി​ച്ചു; വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 27, 2026 09:28 PM IST | Updated: August 27, 2026 09:41 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഹാ​ഫ് മ​ന്തി​ക്കൊ​പ്പം എ​ക്സ്ട്രാ റൈ​സ് ചോ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ലെ കാ​പ്പി​റ്റ​ൽ മ​ന്തി എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക​ട ഉ​ട​മ​യ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഹാ​ഫ് മ​ന്തി​ക്കൊ​പ്പം അ​ധി​കം റൈ​സ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ത്. 

ഫു​ൾ മ​ന്തി വാ​ങ്ങു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​ധി​ക റൈ​സ്  ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തി​നി​ടെ ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : police Case Arrest mandi thiruvananthapuram

Recent News

Corehub Up