x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്രീ​യം അ​റി​യാ​ത്ത​വ​ർ പ​ല​തും പ​റ​യും; എം. ​വി​ജി​ന് ചു​ട്ട മ​റു​പ​ടി​യു​മാ​യി ബി​നോ​യ് വി​ശ്വം

വെബ് ഡെസ്ക്
Published: August 27, 2026 08:29 PM IST | Updated: August 27, 2026 09:12 PM IST

ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി​ജി​ന് മ​റു​പ​ടി​യു​മാ​യി ബി​നോ​യ് വി​ശ്വം. എ​ഐ​എ​സ്എ​ഫ് നേ​താ​വ് ടി.​ടി. ജി​സ്മോ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ എം. ​വി​ജി​ൻ ന​ട​ത്തി​യ ക​മ​ന്‍റി​നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി​യ​ത്.

സി​പി​ഐ-​സി​പി​എം ബ​ന്ധ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം അ​റി​യാ​ത്ത​വ​ർ പ​ല​തും പ​റ​യു​മെ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ആ ​രാ​ഷ്ട്രീ​യം സി​പി​ഐ​ക്ക് അ​റി​യാ​മെ​ന്നും വാ​ക്കു​ക​ളി​ൽ പു​ല​ർ​ത്തേ​ണ്ട മി​ത​ത്വ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ ഇ​ന്ത്യ ല​ക്ഷ്യ​ബോ​ധ​വും ഹൃ​ദ​യ​ബോ​ധ​വു​മു​ള്ള ഇ​ട​തു​പ​ക്ഷ ഐ​ക്യം ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. 

അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് സി​പി​എം-​സി​പി​ഐ ഐ​ക്യ​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളും നി​ല​പാ​ടു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​എ​ൻ. മോ​ഹ​ന​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് എ​ഐ​വൈ​എ​ഫ് സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ നേ​ര​ത്തെ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. നേ​ട്ടം മാ​ത്ര​മ​ല്ല, ന​ഷ്ട​വും പ​ങ്കി​ട​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു വി​ജി​ന്‍റെ പ്ര​തി​ക​ര​ണം. ആ​പ​ത്തി​ൽ സ​ഹാ​യി​ക്കാ​ത്ത സു​ഹൃ​ത്ത് സു​ഹൃ​ത്ത​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​നൊ​പ്പം മ​ല്ല​നും മാ​ദേ​വ​നും ക​ഥ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​തേ പ്ര​തി​ക​ര​ണം വി​ജി​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ന്താ ജെ​റോം അ​ത് ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ത​ങ്ങ​ൾ​ക്ക് വേ​ണ​മെ​ന്ന് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് സി​പി​ഐ. ഈ ​കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് സി​പി​ഐ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : OppositionDeputyLeader BinoyViswam M.Vijin DYFI CPI CPIM

Recent News

Corehub Up