x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർധന വിദ്യാർഥികളുടെ പഠനം: ക്ലീമിസ് ബാവായുടെ പദ്ധതിക്കു യൂസഫലിയുടെ പിന്തുണ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 28, 2026 04:14 AM IST | Updated: August 28, 2026 04:31 AM IST

ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ്നേ​​​ഹ​​​പൂ​​​ർ​​​വം ജൂ​​​ബി​​​ലി വി​​​ദ്യാ​​​ജ്യോ​​​തി പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി ഒ​​​രു കോ​​​ടി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം കൈ​​​മാ​​​റി.

ലു​​​ലു ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യി ഷ​​​ഡാ​​​ന​​​ന്ദ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി ചെ​​​ക്ക് മാ​​​ർ ക്ലീ​​​മിസ് ബാ​​​വ​​​യ്ക്കു ന​​​ൽ​​​കി.ബാ​​​വ​​​ായു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ, പ​​​ദ്ധ​​​തി​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത യൂ​​​സ​​​ഫ​​​ലി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മെ​​​ഡി​​​ക്ക​​​ൽ, ന​​​ഴ്സിം​​​ഗ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, നി​​​യ​​​മ​​​പ​​​ഠ​​​നം തു​​​ട​​​ങ്ങി​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ 25 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ച്ചെ​​​ല​​​വാ​​​ണു സ്നേ​​​ഹ​​​പൂ​​​ർ​​​വം ജൂ​​​ബി​​​ലി വി​​​ദ്യാ​​​ജ്യോ​​​തി പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ൽ ഒ​​​രു കോ​​​ടി​​​യാ​​​ണ് യൂ​​​സ​​​ഫ​​​ലി ന​​​ൽ​​​കി​​​യ​​​ത്.

ലു​​​ലു പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ സൂ​​​ര​​​ജ് അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ൻ, ലു​​​ലു ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഫി​​​നാ​​​ൻ​​​സ് ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​ജി​​​ത് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews Education of underprivileged

Recent News

Corehub Up