x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ര​​​​​ക്ഷ​​​​​ക​​​​​നാ​​​​​യ​​​​​ത് മാ​​​​​വ്; തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക്ക് അ​​​​​ദ്ഭുത ര​​​​​ക്ഷ​​​​​പ്പെ​​​​​ട​​​​​ല്‍

വേൾഡ് ഡെസ്ക്
Published: August 28, 2026 05:30 AM IST | Updated: August 28, 2026 05:30 AM IST

നേ​​​​​പ്പാ​​​​​ളി​​​​​ലെ മി​​​​​ന്ന​​​​​ല്‍പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ല്‍

കാ​​​​​ഠ്മ​​​​​ണ്ഡു: എ​​​​​ല്ലാം ത​​​​​ക​​​​​ര്‍ത്തെ​​​​​റി​​​​​ഞ്ഞു പാ​​​​​ഞ്ഞെ​​​​​ത്തി​​​​​യ കൂ​​​​​റ്റ​​​​​ന്‍ മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ലി​​​​​ല്‍നി​​​​​ന്ന് നേ​​​​​പ്പാ​​​​​ളി തൊ​​​​​ഴി​​​​​ലാ​​​​​ളി ബി​​​​​ബേ​​​​​ക് കു​​​​​മാ​​​​​ല്‍ (24) ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​കെ ക​​​​​യ​​​​​റി​​​​​യ​​​​​ത് ഒ​​​​​രു മാ​​​​​വി​​​​​ല്‍ പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍. നേ​​​​​പ്പാ​​​​​ളി​​​​​ലെ റാ​​​​​സു​​​​​വ ജി​​​​​ല്ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ മി​​​​​ന്ന​​​​​ല്‍പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ല്‍ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു പേ​​​​​ര്‍ മ​​​​​രി​​​​​ക്കു​​​​​ക​​​​​യും വി​​​​​ദേ​​​​​ശി​​​​​ക​​​​​ള​​​​​ട​​​​​ക്കം ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ളെ കാ​​​​​ണാ​​​​​താ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്ത പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് കു​​​​​മാ​​​​​ലി​​​​​ന്‍റെ അ​​​​​ദ്ഭുത​​​​​ക​​​​​ര​​​​​മാ​​​​​യ അ​​​​​തി​​​​​ജീ​​​​​വ​​​​​നം.

ബി​​​​​ദൂ​​​​​ര്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഒ​​​​​രു പു​​​​​തി​​​​​യ വീ​​​​​ടി​​​​​നു പു​​​​​റ​​​​​ത്ത് ശൗ​​​​​ചാ​​​​​ല​​​​​യ​​​​​ത്തി​​​​​നാ​​​​​യി കു​​​​​ഴി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബി​​​​​ബേ​​​​​ക് കു​​​​​മാ​​​​​ല്‍. വ​​​​​ലി​​​​​യൊ​​​​​രു ഇ​​​​​ര​​​​​മ്പ​​​​​ല്‍ കേ​​​​​ട്ട് കു​​​​​ഴി​​​​​ക്കു പു​​​​​റ​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ക​​​​​ര്‍ ഓ​​​​​ടാ​​​​​ന്‍ വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ഴേ​​​​​ക്കും ക​​​​​ല്ലും ചെ​​​​​ളി​​​​​യും നി​​​​​റ​​​​​ഞ്ഞ കൂ​​​​​റ്റ​​​​​ന്‍ ജ​​​​​ല​​​​​പ്ര​​​​​വാ​​​​​ഹം ഇ​​​​​ര​​​​​ച്ചെ​​​​​ത്തി. നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ള്‍ക്ക​​​​​കം കു​​​​​മാ​​​​​ല്‍ ഒ​​​​​ഴു​​​​​ക്കി​​​​​ല്‍പ്പെ​​​​​ട്ടു.

“ഭൂ​​​​​ക​​​​​മ്പം പോ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ല്‍. ഒ​​​​​ഴു​​​​​കി​​​​​പ്പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ഭാ​​​​​ഗ്യ​​​​​വ​​​​​ശാ​​​​​ല്‍ ഞാ​​​​​ന്‍ ഒ​​​​​രു മാ​​​​​വി​​​​​ന്‍റെ ചി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍ ത​​​​​ട​​​​​ഞ്ഞു​​​​​നി​​​​​ന്നു. ആ ​​​​​മ​​​​​ര​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ ഞാ​​​​​ന്‍ ബാ​​​​​ക്കി​​​​​യു​​​​​ണ്ടാ​​​​​കി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു,’’ കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ല്‍ ട്രോ​​​​​മ സെ​​​​ന്‍റ​​​​റി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി കി​​​​​ട​​​​​ക്ക​​​​​യി​​​​​ല്‍നി​​​​​ന്ന് കു​​​​​മാ​​​​​ല്‍ ഓ​​​​​ര്‍ത്തെ​​​​​ടു​​​​​ത്തു. താ​​​​​ന്‍ പ​​​​​ണി​​​​​തി​​​​​രു​​​​​ന്ന വീ​​​​​ട് ക​​​​​ണ്‍മു​​​​​ന്നി​​​​​ല്‍ പൂ​​​​​ര്‍ണ​​​​​മാ​​​​​യി ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യ​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. പി​​​​​ന്നീ​​​​​ട് പോ​​​​​ലീ​​​​​സെ​​​​​ത്തി​​​​​യാ​​​​​ണ് കാ​​​​​ലി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റ കു​​​​​മാ​​​​​ലി​​​​​നെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത്.

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ല്‍ പ​​​​​രി​​​​​ക്കേ​​​​​റ്റ നി​​​​ര​​​​വ​​​​ധി ആ​​​​​ളു​​​​​ക​​​​​ളെ ഇ​​​​​തു​​​​​വ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി വി​​​​​വി​​​​​ധ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. സ്‌​​​​​കൂ​​​​​ള്‍ വി​​​​​ട്ട് വീ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ കു​​​​​ത്തൊ​​​​​ഴു​​​​​ക്കി​​​​​ല്‍പ്പെ​​​​​ട്ട് പ​​​​​രി​​​​​ക്കേ​​​​​റ്റ പ​​​​​തി​​​​​നൊ​​​​​ന്നു​​​​​കാ​​​​​രി റി​​​​​ഹാ​​​​​ന ലാ​​​​​മി​​​​​ച്ചാ​​​​​നെ ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​രും ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലു​​​​​ണ്ട്. ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ ഗ​​​​​താ​​​​​ഗ​​​​​ത ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ പൂ​​​​​ര്‍ണ​​​​​മാ​​​​​യും ത​​​​​ക​​​​​ര്‍ന്ന​​​​​തി​​​​​നാ​​​​​ല്‍ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​നം അ​​​​​തീ​​​​​വ ദു​​​​​ഷ്‌​​​​​ക​​​​​ര​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

Tags : Deepika DeepikaNewspaper BreakingNews Mango tree comes to the rescue

Recent News

Corehub Up