ലോക്സഭാ സ്പീക്കർ
ന്യൂഡൽഹി: നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ച 20 വിമത തൃണമൂൽ എംപിമാർക്ക് ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസയച്ചു.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (കൂറുമാറ്റ നിരോധന നിയമം) പ്രകാരം ഈ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ജൂൺ 18നാണ് അഭിഷേക് ബാനർജി പരാതി നൽകിയത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണം നിലനിൽക്കെയാണ് നോട്ടീസ് അയച്ചത്. കാലതാമസം ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Speaker's show-cause notice