x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ൾ പ്ര​ള​യം: മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 28, 2026 09:57 AM IST | Updated: August 28, 2026 09:57 AM IST

പ്രതീകാത്മക ചിത്രം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഉ​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​തി​നി​ട​യി​ൽ നാ​ര​യ​ണി ന​ദി​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണ ക​മ്മ​ലു​ക​ൾ ഊ​രി​യെ​ടു​ത്ത ര​ണ്ടു​പേ​രെ നേ​പ്പാ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ​ൻ ഗു​രു​ങ് (25), ഉ​മേ​ഷ് ചൗ​ധ​രി (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ഇ​വ​ർ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടു​കൂ​ടി​യ​ത്. മു​ടി​യി​ൽ പി​ടി​ച്ചു വെ​ള്ള​ത്തി​ൽ നി​ന്ന് ക​ര​യി​ലേ​ക്ക് വ​ലി​ച്ചി​ട്ട മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ക​മ്മ​ലു​ക​ൾ ഊ​രി​യെ​ടു​ത്ത​ത്. ചി​ത്വാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ളെ ഭ​ര​ത്പൂ​ർ മെ​ട്രോ​പൊ​ളി​റ്റ​ൻ സി​റ്റി-1 ലെ ​പൊ​ഖ്റ ബ​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

നേ​പ്പാ​ളി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ​തി​ൽ​വ​ച്ചേ​റ്റ​വും വ​ലി​യ പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 392 ആ​യി ഉ​യ​ർ​ന്നു. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Tags : Deepika BreakingNews NepalFlood Arrest Steal GoldOrnament

Recent News

Corehub Up