എൻ. പ്രശാന്ത്
തിരുവനന്തപുരം: ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി എൻ. പ്രശാന്ത് ഐഎഎസ്. അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷൗക്കത്തിന്റെ മരണത്തിനു പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ലറിക്കൽ പദവി മുതൽ ഏത് ഉന്നതമായ പദവിയിലിരിക്കുന്നവരായാലും മനുഷ്യരോട് കരുണ കാണിക്കണം. സാധാരണ പൗരനെ മനുഷ്യനായി കാണാതെ എന്ത് വികസനം ഉണ്ടായിട്ട് എന്ത് കാര്യമെന്നും എൻ. പ്രശാന്ത് ചോദിച്ചു. ഞാനും നിങ്ങളും ഉൾപ്പെടുന്ന സിസ്റ്റം നന്നാക്കേണ്ടത് നമ്മൾ തന്നെയാണ്.
ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായാണ് എൻ. പ്രശാന്ത് പ്രതികരണം രേഖപ്പെടുത്തിയത്. മോട്ടോർ വാഹനവകുപ്പ് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ ഗതാഗത സെക്രട്ടറിയുടെ അന്വേഷണവും നടക്കുകയാണ്.
Tags : N.Prashanth Ias Officer Shoukath AutoDriver Death Case