x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല ഇ​നി​യും കൂ​ടും: 40 ക​ഴി​ഞ്ഞ​വ​ർ പ​ഞ്ച​സാ​ര ഉ​പേ​ക്ഷി​ക്ക​ണം; വി​ചി​ത്ര വാ​ദ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി

നാഷണൽ ഡെസ്ക്
Published: August 28, 2026 11:33 AM IST | Updated: August 28, 2026 11:45 AM IST

മ​ന്ത്രി കൈ​ലാ​ഷ് വി​ജ​യ്‌​വ​ർ​ഗി​യ

ഭോ​പ്പാ​ൽ: പ​ഞ്ച​സാ​ര വി​ല വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ക്കാ​ൻ വി​ചി​ത്ര വാ​ദ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി കൈ​ലാ​ഷ് വി​ജ​യ്‌​വ​ർ​ഗി​യ. രാ​ജ്യ​ത്തെ 90 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും മ​ധു​രം ഇ​ഷ്ട​മ​ല്ലെ​ന്നും പ​ഞ്ച​സാ​ര​യു​ടെ വി​ല കൂ​ട്ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ൻ മ​ധു​രം തീ​രെ ക​ഴി​ക്കാ​റി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി സ​ർ​ക്കാ​ർ ന്യാ​യ​വി​ല ഷോ​പ്പു​ക​ൾ വ​ഴി കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ഞ്ച​സാ​ര ല​ഭ്യ​മാ​ക്ക​ണം. 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ പ​ഞ്ച​സാ​ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. അ​തേ​സ​മ​യം ഉ​ത്സ​വ​സീ​സ​ണി​ൽ രാ​ജ്യ​ത്ത് പ​ഞ്ച​സാ​ര വി​ല കു​തി​ച്ചു​യ​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി 36,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക്ക് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

പൂ​ഴ്ത്തി​വ​യ്പ്പു​കാ​ർ​ക്കും ക​രി​ഞ്ച​ന്ത​ക്കാ​ർ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല ആ​രോ​പി​ച്ചു. പ​ഞ്ച​സാ​ര ക്ഷാ​മം സം​ബ​ന്ധി​ച്ച വി​വ​രം ഏ​പ്രി​ലി​ൽ ത​ന്നെ സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. കി​ലോ​ഗ്രാ​മി​ന് 45 രൂ​പ​യാ​യി​രു​ന്ന പ​ഞ്ച​സാ​ര​യു​ടെ വി​ല 75 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​യും സു​ർ​ജേ​വാ​ല ചൂ​ണ്ടി​ക്കാ​ട്ടി.

Tags : SugarPrice Hike Kailash Vijayvargiya Madhya Pradesh BJPMinister

Recent News

Corehub Up