Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SugarPrice

പഞ്ചസാരയ്ക്കു പിന്നാലെ രാജ്യത്ത് സവാളവിലയും കുതിക്കുന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ച​​​​സാ​​​​ര​​​​യ്ക്കു പി​​​​ന്നാ​​​​ലെ രാ​​​​ജ്യ​​​​ത്ത് സ​​​​വാ​​​​ള​​​​വി​​​​ല​​​യും കു​​​​തി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ളം, ഡ​​​​ൽ​​​​ഹി, ത​​​​മി​​​​ഴ്നാ​​​​ട്, ആ​​​​സാം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം സ​​​​വാ​​​​ള​​​​വി​​​​ല​​​​യി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. കി​​​​ലോ​​​​യ്ക്ക് 43.53 രൂ​​​​പ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​ജ്യ​​​​ത്തെ ശ​​​​രാ​​​​ശ​​​​രി ചി​​​​ല്ല​​​​റ​​​​വി​​​​ല്പ​​​​ന വി​​​​ല.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ ദി​​​​വ​​​​സം 27.37 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ശ​​​​രാ​​​​ശ​​​​രി ചി​​​​ല്ല​​​​റ​​​​വി​​​​ല്പ​​​​ന വി​​​​ല. 59 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഹോ​​​​ൾ​​​​സെ​​​​യി​​​​ൽ വി​​​​ല കി​​​​ലോ​​​​യ്ക്ക് 35.58 ആ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 21.23 രൂ​​​​പ ആ​​​​യി​​​​രു​​​​ന്നു.

ചെ​​​​ന്നൈ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ സ​​​​വാ​​​​ള വി​​​​ല കി​​​​ലോ​​​​യ്ക്ക് 60 രൂ​​​​പ​​​​യാ​​​​യി. 33 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ​​​​ത്തെ വി​​​​ല. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 55 രൂ​​​പ​​​യും ​കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ 53 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ​ഇ​​​​ന്ന​​​​ല​​​​ത്തെ വി​​​​ല. സ​​​​വാ​​​​ള വി​​​​ല പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മ​​​​മാ​​​​രം​​​​ഭി​​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​വാ​​​​ള ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ നാ​​​​സി​​​​ക്കി​​​​ൽ​​​​നി​​​​ന്ന് ട്രെ​​​​യി​​​​നി​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സ​​​​വാ​​​​ള എ​​​​ത്തി​​​​ക്കും. കാ​​​​ന്ദ എ​​​​ക്സ്പ്ര​​​​സി​​​​ൽ കൊ​​​​ച്ചി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്നു സ​​​​വാ​​​​ള എ​​​​ത്തി​​​​ക്കും.

Latest News

Corehub Up