x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ച​സാ​ര വി​ല​ക്ക​യ​റ്റം: വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: August 23, 2026 01:10 AM IST | Updated: August 23, 2026 01:10 AM IST

മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ പ​​​​ഞ്ച​​​​സാ​​​​ര​​​​യു​​​​ടെ വി​​​​ല​​​വ​​​​ർ​​​​ധ​​​​ന​​​​യിലും സ്റ്റോ​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​തി​​​​ലും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​തി​​​രേ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ രം​​​ഗ​​​ത്ത്.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​ഞ്ച​​​​സാ​​​​ര ഉ​​​​ത്പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ൽ സ്റ്റോ​​​​ക്ക് എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലെ​​​​ത്തി​​​​യ​​​​തും വി​​​​ല റി​​​ക്കാ​​​​ർ​​​​ഡ് ഉ​​​​യ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഖാ​​​​ർ​​​​ഗെ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തെ പ​​​​ഞ്ച​​​​സാ​​​​ര പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് മൂ​​​​ന്ന് ചോ​​​​ദ്യ​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹം ‘എ​​​​ക്സ്’ പോ​​​​സ്റ്റി​​​​ലൂ​​​​ടെ ഉ​​​​ന്ന​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ പ​​​​ഞ്ച​​​​സാ​​​​ര സ്റ്റോ​​​​ക്ക് ഒ​​​​മ്പ​​​​ത് വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ത​​​​ല​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നും ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ർ​​​​ത്തി​​​​വ​​​​ച്ച് പ​​​​ത്തു ല​​​​ക്ഷം ട​​​​ൺ പ​​​​ഞ്ച​​​​സാ​​​​ര തീ​​​​രു​​​​വ​​​​യി​​​​ല്ലാ​​​​തെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ​​​​യെ​​​​ത്തി​​​​യെ​​​​ന്നും ഖാ​​​​ർ​​​​ഗെ ചോ​​​​ദി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നി​​​​ടെ പ​​​​ഞ്ച​​​​സാ​​​​ര​​​​യ്ക്ക് 40 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വി​​​​ല വ​​​​ർ​​​​ധി​​​​ച്ചു​​​​വെ​​​​ന്നും ഉ​​​​ത്സ​​​​വ​​​സീ​​​​സ​​​​ണി​​​​ൽ ഉ​​​​ണ്ടാ​​​​യ ഈ ​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ന് ആ​​​​രാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രാ​​​​ഞ്ഞു.

പ​​​​ഞ്ച​​​​സാ​​​​ര പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ക​​​​രി​​​​മ്പും ധാ​​​​ന്യ​​​​ങ്ങ​​​​ളും എ​​​​ഥ​​​​നോ​​​​ൾ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നാ​​​​യി വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന ന​​​​യം സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്തു​​​​കൊ​​​​ണ്ട് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ഖാ​​​​ർ​​​​ഗെ ചോ​​​​ദ്യ​​​​മു​​​​ന്ന​​​​യി​​​​ച്ചു.

Tags : Sugarprice Hike Congress Criticizes MallikarjunKharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up