x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും അ​റ​സ്റ്റ്: കോ​ൺ​ഗ്ര​സ് ഇ​ന്ന് പ്ര​തി​ഷേ​ധി​ക്കും

ഓൺലൈൻ ഡെസ്ക്
Published: October 7, 2026 07:09 AM IST | Updated: October 7, 2026 07:09 AM IST

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ വോ​ട്ട​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​മ​രം ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്രാ​ണ​വാ​യു​വാ​യ വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ധ​ർ​മ്മ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തെ​യും പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശ​ത്തെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ഈ ​പോ​രാ​ട്ട​ത്തി​ൽ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Tags : KPCC President Sunny Joseph Rahul & Priyanka Gandhi Arrest VoterRightsProtection ElectionCommission Kerala Statewide Congress Protest October 7 Demonstrations

Recent News

Corehub Up