x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശു​തോ​ഷ് ദീ​ക്ഷി​ത് വ്യോ​മ​സേ​നാ മേ​ധാ​വി

വെബ് ഡെസ്ക്
Published: October 7, 2026 04:14 AM IST | Updated: October 7, 2026 04:14 AM IST

ന്യൂ​​ഡ​​ൽ​​ഹി: വ്യോ​​മ​​സേ​​ന​​യു​​ടെ പു​​തി​​യ മേ​​ധാ​​വി​​യാ​​യി എ​​യ​​ർ മാ​​ർ​​ഷ​​ൽ അ​​ശു​​തോ​​ഷ് ദീ​​ക്ഷി​​തി​​നെ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ചു. നി​​ല​​വി​​ലെ വ്യോ​​മ​​സേ​​ന മേ​​ധാ​​വി എ​​യ​​ർ ചീ​​ഫ് മാ​​ർ​​ഷ​​ൽ അ​​മ​​ർ പ്രീ​​ത് സിം​​ഗ് വി​​ര​​മി​​ക്കു​​ന്ന ഈ ​​മാ​​സം 31ന് ​​അ​​ദ്ദേ​​ഹം പു​​തി​​യ ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. നി​​ല​​വി​​ൽ വ്യോ​​മ​​സേ​​നാ ഉ​​പ​​മേ​​ധാ​​വി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​വ​​രി​​ക​​യാ​​ണ് അ​​ദ്ദേ​​ഹം.

നാ​​ലു പ​​തി​​റ്റാ​​ണ്ടോ​​ള​​മാ​​യി വ്യോ​​മ​​സേ​​ന​​യി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന അ​​ശു​​തോ​​ഷ് ദീ​​ക്ഷി​​തി​​ന് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ പ​​റ​​ത്തു​​ന്ന​​തി​​ൽ വ​​ൻ അ​​നു​​ഭ​​വ​​സ​​മ്പ​​ത്തു​​ണ്ട്. ‘’ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ദൂ​​ർ’’ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള നി​​ർ​​ണാ​​യ​​ക സൈ​​നി​​ക​ദൗ​​ത്യ​​ങ്ങ​​ളി​​ലും വി​​വി​​ധ സം​​യു​​ക്ത സൈ​​നി​​ക അ​​ഭ്യാ​​സ​​ങ്ങ​​ളി​​ലും അ​​ദ്ദേ​​ഹം മു​​ൻ​​നി​​ര​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. മു​​ന്പ് ചീ​​ഫ് ഓ​​ഫ് ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഫ​​ൻ​​സ് സ്റ്റാ​​ഫ്, സെ​​ൻ​​ട്ര​​ൽ എ​​യ​​ർ ക​​മാ​​ൻ​​ഡ് മേ​​ധാ​​വി, പ​​ടി​​ഞ്ഞാ​​റ​​ൻ-​​തെ​​ക്ക​​ൻ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​ധാ​​ന വ്യോ​​മ​​സേ​​നാ​താ​​വ​​ള​​ങ്ങ​​ളു​​ടെ ക​​മാ​​ൻ​​ഡ​​ർ എ​​ന്നീ പ​​ദ​​വി​​ക​​ളും അ​​ദ്ദേ​​ഹം വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.

എ​​ക്സ്പ​​രി​​മെ​​ന്‍റ​​ൽ ടെ​​സ്റ്റ് പൈ​​ല​​റ്റും ഇ​​ൻ​​സ്ട്ര​​ക്‌​ട​​റു​​മാ​​യ അ​​ദ്ദേ​​ഹം മി​​റാ​​ഷ് 2000, മി​​ഗ് ശ്രേ​​ണി​​യി​​ലെ വി​​മാ​​ന​​ങ്ങ​​ൾ, ജാ​​ഗ്വാ​​ർ, തേ​​ജ​​സ് തു​​ട​​ങ്ങി വി​​വി​​ധ ത​​രം യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി 3,500ല​​ധി​​കം മ​​ണി​​ക്കൂ​​റു​​ക​​ൾ പ​​റ​​ത്തി​​യി​​ട്ടു​​ണ്ട്. മി​​ക​​ച്ച സേ​​വ​​ന​​ത്തി​​ന് ഈ ​​വ​​ർ​​ഷ​​ത്തെ പ​​ര​​മ​​വി​​ശി​​ഷ്‌​ട സേ​​വാ മെ​​ഡ​​ൽ, വാ​​യു​​സേ​​നാ മെ​​ഡ​​ൽ (2006), വി​​ശി​​ഷ്‌​ട സേ​​വാ മെ​​ഡ​​ൽ (2011), അ​​തി​​വി​​ശി​​ഷ്‌​ട സേ​​വാ മെ​​ഡ​​ൽ (2023) എ​​ന്നി​​വ ന​​ൽ​​കി രാ​​ജ്യം അ​​ദ്ദേ​​ഹ​​ത്തെ ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്.

 

Tags : Ashutosh Dixit Air Force Chief Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up