x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ക്ക​റി​ലെ ചോ​റി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ


Published: June 6, 2026 07:32 PM IST | Updated: June 6, 2026 07:32 PM IST

തൃ​ശൂ​ർ: കു​ക്ക​റി​ലെ തി​ള​പ്പി​ച്ച ചോ​റി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടു​പ്പൂ​ട്ടി സ്വ​ദേ​ശി​യാ​യ തെ​ങ്ങി​ങ്ക​ൽ വീ​ട്ടി​ൽ ബി​നീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

400 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക്ക് ര​ണ്ടു കേ​സു​ക​ളു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും സം​ഘ​ത്തി​നും എ​തി​രേ ക​ത്തി​വീ​ശി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ബി​നീ​ഷ്

കു​ന്നം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷി​ന് അ​ടു​പ്പൂ​ട്ടി​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഞ്ചാ​വു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം വീ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നും കു​ക്ക​ർ വി​സി​ല​ടി​ച്ചു. ക​ഞ്ചാ​വി​ന്‍റെ മ​ണം ല​ഭി​ച്ച പോ​ലീ​സ് അ​ടു​ക്ക​ള​യി​ലെ​ത്തി. കു​ക്ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ടു​പ്പി​ൽ തി​ള​ച്ചി​രു​ന്ന ചോ​റി​ൽ​നി​ന്നും ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി.

കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത് സോ​മ​ൻ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Tags : young man arrest ganja police kunnamkulam

Recent News

Corehub Up