x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; പദ്മശ്രീ ചെറുവയല്‍ രാമന്‍റെ വീട്ടിലെത്തും

വയനാട് ബ്യൂറോ
Published: November 11, 2026 12:10 PM IST | Updated: November 11, 2026 12:10 PM IST

ചെറുവയല്‍ രാമനൊപ്പം കമ്മനയിലെ പാടത്ത് പ്രിയങ്ക ഗാന്ധി എംപി (File Photo)

കല്‍പ്പറ്റ: അന്തരിച്ച വിഖ്യാത ജൈവ കര്‍ഷകന്‍ പദ്മശ്രീ കമ്മന ചെറുവയല്‍ രാമന്‍റെ വീട്ടില്‍ വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച രാവിലെ 10.30ന് സന്ദര്‍ശനം നടത്തും.

പാരമ്പര്യ ഇനം നെല്‍വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ രാമനുമായി പ്രിയങ്ക ഗാന്ധിക്ക് ഉറ്റ സൗഹൃദമാണ് ഉണ്ടായിരുന്നത്. കമ്മനയിലെ നെല്‍പാടത്ത് രാമനൊപ്പം പകര്‍ത്തിയ ചിത്രം പ്രിയങ്ക ഗാന്ധി പുറത്തിറക്കിയ 2026ലെ കലണ്ടറിലെ മുഖ്യ ആകര്‍ഷണമായിരുന്നു. വ്യക്തിപരമായ അസൗകര്യം മൂലം രാമന്‍റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എംപി അനുശോചനം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

രാമന്‍റെ വസതിയില്‍നിന്നു മടങ്ങുന്ന എംപി 11ന് കമ്മനയിലും 12ന് തൃശിലേരിയിലും സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില ഫാക്ടറി സന്ദര്‍ശിക്കും. ഫാക്ടറിക്ക് ലഭ്യമാക്കിയ സിഎസ്ആര്‍ പ്രോജക്ടിന്‍റെ പുരോഗതി വിലയിരുത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സുഗന്ധഗിരി അംബ ഗവ.എല്‍പി സ്‌കൂളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പുതുപ്പാടിക്ക് പോകും. 14ന് ഉച്ചവരെ മണ്ഡലത്തില്‍ ഉണ്ടാകും.

Tags : PriyankaGandhi CheruvayalRaman Wayanad Congress

Recent News

Corehub Up