x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നം​കു​ള​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 31, 2026 02:14 PM IST | Updated: July 31, 2026 02:14 PM IST

പിടിയിലായ മുകേഷ്

തൃ​ശൂ​ർ: കു​ന്നം​കു​ളം ചെ​മ്മ​ണ്ണൂ​രി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചെ​മ്മ​ണ്ണൂ​ർ പാ​ന​പ​റ​മ്പ് മ​മ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​കേ​ഷ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും കു​ന്നം​കു​ളം പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 9.63 ഗ്രാം ​എം​ഡി​എം​എ​യും 250 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന പ്ര​മു​ഖ ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ മു​കേ​ഷെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : youth arrest mdma ganja kunnamkulam

Recent News

Corehub Up