Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USOpen

യു​എ​സ് ഓ​പ്പ​ണ്‍: അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് x ബെ​ന്‍ ഷെ​ല്‍​ട്ടൺ ഫൈനൽ

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സ് ഫൈ​ന​ല്‍ ചി​ത്രം​തെ​ളി​ഞ്ഞു. ലോ​ക ര​ണ്ടാം ന​മ്പ​റും ഒ​ന്നാം സീ​ഡു​മാ​യ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വും നാ​ലാം ന​മ്പ​റും എ​ട്ടാം സീ​ഡു​മാ​യ അ​മേ​രി​ക്ക​യു​ടെ ബെ​ന്‍ ഷെ​ല്‍​ട്ട​ണും ത​മ്മി​ലാ​ണ് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സി​നെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി​യ​വ​നാ​ണ് ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍.

ക​ന്നി ബെ​ന്‍

ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ബെ​ന്‍ ഷെ​ല്‍​ട്ട​ണി​ന്‍റെ ക​ന്നി ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​ഫൈ​ന​ല്‍ പ്ര​വേ​ശ​മാ​ണി​ത്. സെ​മി​യി​ല്‍ സ്വ​ന്തം രാ​ജ്യ​ക്കാ​ര​നാ​യ ഫ്രാ​ന്‍​സെ​സ് തി​യാ​ഫൊ​യെ കീ​ഴ​ട​ക്കി ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍ കി​രീ​ടപോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യസെ​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ബെ​ന്നി​ന്‍റെ മ​ട​ങ്ങി​വ​ര​വു ജ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യം. സ്‌​കോ​ര്‍: 4-6, 6-3, 6-3, 7-5.
2023 യു​എ​സ് ഓ​പ്പ​ണ്‍, 2025 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു​ക​ളു​ടെ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു ബെ​ന്‍ ഷെ​ല്‍​ട്ട​ണി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം.

ഹാ​ട്രി​ക് സ്വ​രേ​വ്

2026 സീ​സ​ണി​ല്‍ സ്വ​രേ​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ഫൈ​ന​ല്‍. ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​സിം​ഗി​ള്‍​സ് ക​രി​യ​റി​ല്‍ ആ​റാം ഫൈ​ന​ലും. 2026ല്‍ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കി ക​ന്നി ഗ്രാ​ന്‍​ഡ്‌​സ് ലാം ​നേ​ട്ട​ത്തി​ലെ​ത്തി. ഫ്ര​ഞ്ച് ഓ​പ്പ​ണി​നു പി​ന്നാ​ലെ ഈ ​സീ​സ​ണി​ല്‍ വിം​ബി​ള്‍​ഡ​ണി​ന്‍റെ ഫൈ​ന​ലി​ലും സ്വ​രേ​വ് എ​ത്തി​യി​രു​ന്നു.

അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. റ​ഷ്യ​യു​ടെ ക​രെ​ണ്‍ ഖാ​ച്ച​നോ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് സ്വ​രേ​വ് ഇ​ത്ത​വ​ണ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: 6-3, 7-6 (9-7), 7-6 (8-6).

Sports

യു​​എ​​സ് ഓ​​പ്പ​​ണ്‍: അ​​ൽ​​ക​​രാ​​സ് മു​​ന്നേ​​റ്റം

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ് നാ​​ലാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. വ​​നി​​ത സി​​ഗിംൾ​​സി​​ൽ അ​​ട്ടി​​മ​​റി​​യു​​ടെ ദി​​നം. ഏ​​ഴാം സീ​​ഡ് ക​​രോ​​ളി​​ന മു​​ച്ചോ​​വ​​യും ഒ​​ന്പ​​താം സീ​​ഡ് എ​​ലീ​​ന സ്‌റ്റോവ്‌ലിന​​യും തോ​​ൽ​​വി​​യോ​​ടെ പു​​റ​​ത്ത്.

അ​​ൽ​​ക​​രാ​​സ് നാലാം റൗണ്ടില്‍

ചൈ​​ന​​യു​​ടെ വു ​​യി​​ബിം​​ഗി​​നെ മൂ​​ന്നാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ 6-3, 6-4, 6-1 സ്കോ​​റി​​ന് ആ​​ധി​​കാ​​രി​​ക​​ത​​യോ​​ടെ വീ​​ഴ്ത്തി​​യാ​​ണ് കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സി​​ന്‍റെ മു​​ന്നേ​​റ്റം.

ഈ ​​വി​​ജ​​യ​​ത്തോ​​ടെ ഗ്രാ​​ൻ​​സ്‌ലാം ​​ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലെ അ​​ൽ​​ക​​രാ​​സി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ എ​​ണ്ണം 17ൽ ​​എ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ വി​​ജ​​യം അ​​ദ്ദേ​​ഹ​​ത്തെ ‘ക​​രി​​യ​​ർ ഗ്രാ​​ൻ​​ സ്‌ലാം’ ​​പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ പു​​രു​​ഷ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലും എ​​ത്തി​​ച്ചി​​രു​​ന്നു.
ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍, ഫ്രാ​​ൻ​​സ​​സ് ടൈ​​ഫോ​​യ്, അ​​ല​​ക്സ് മി​​ച്ച​​ൽ​​സെ​​ൻ, തോ​​മ​​സ് മാ​​ർ​​ട്ടി​​ൻ ചെ​​വ​​രി എ​​ന്നി​​വ​​രും നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

അ​​ട്ടി​​മ​​റി!

വ​​നി​​ത സിം​​ഗി​​ൾ​​സ് മൂ​​ന്നാം റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി. ഏ​​ഴാം സീ​​ഡ് ക​​രോ​​ളി​​ന മു​​ച്ചോ​​വ​​യ്ക്കും ഒ​​ന്പ​​താം സീ​​ഡ് എ​​ലീ​​ന സസ്‌റ്റോവ്‌ലിന​​യ്ക്കും ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി. അ​​തേ​​സ​​മ​​യം ആ​​റാം സീ​​ഡ് ലി​​ണ്ട നൊ​​സ്കോ​​വ മൂ​​ന്ന് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ൻ ലി​​യെ പ​​രാ​​യ​​പ്പെ​​ടു​​ത്തി നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

നെ​​സ്കോ​​വ ജ​​യം പി​​ടി​​ച്ച​​ത് ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ. ആ​​ദ്യ സെ​​റ്റ് അ​​നാ​​യാ​​സം നേ​​ടി വി​​ജ​​യ​​ത്തി​​ലേ​​ക്കെ​​ന്ന പ്ര​​തീ​​ക്ഷ​​യോ​​ടെ മ​​ത്സ​​രി​​ച്ച നൊ​​സ്കോ​​വ​​യെ എ​​തി​​രാ​​ളി ആ​​ൻ ഞെ​​ട്ടി​​ച്ചു. 7-6ന് ​​ര​​ണ്ടാം സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി ആ​​ൻ ലി ​​മ​​ത്സ​​രം മൂ​​ന്നാം സെ​​റ്റി​​ലേ​​ക്ക് നീ​​ട്ടി. എ​​ന്നാ​​ൽ മൂ​​ന്നാം സെ​​റ്റി​​ൽ ആ​​ൻ പ​​ത​​റി. ആ​​ദ്യ സെ​​റ്റി​​ലേ​​തി​​ന് സ​​മാ​​ന​​മാ​​യി നൊ​​സ്കോ​​വ അ​​നാ​​യാ​​സം സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി മ​​ത്സ​​ര​​ത്തി​​ൽ ജ​​യം നേ​​ടി നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

സ്കോ​​ർ: 6-2, 7-7, 6-2.

ഏ​​ഴാം സീ​​ഡ് ക​​രോ​​ളി​​ന മു​​ച്ചോ​​വ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് എ​​മ ന​​വ​​രോ അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ സെ​​റ്റി​​ൽ ക​​രോ​​ളി​​ന പൂ​​ർ​​ണ​​മാ​​യും പ​​ത​​റി. ര​​ണ്ടാം സെ​​റ്റി​​ൽ ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും എ​​മ ഒ​​ടു​​വി​​ൽ സെ​​റ്റും ജ​​യ​​വും സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: 6-3, 7-5.
മൂ​​ന്ന് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ എ​​ലീ​​ന സ്‌റ്റോവ്‌ലിന​​യെ 21-ാം സീ​​ഡ് അ​​ന്ന ക​​ലി​​ൻ​​സ്ക്യ അ​​ട്ടി​​മ​​റി​​ച്ചു. ആ​​ദ്യ സെ​​റ്റ് അ​​ന്ന സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം സെ​​റ്റ് തി​​രി​​ച്ചു​​പി​​ടി​​ച്ച് എ​​ലീ​​ന മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്നു. എ​​ന്നാ​​ൽ മൂ​​ന്നാം സെ​​റ്റി​​ൽ എ​​ലീ​​ന​​യ്ക്ക് മി​​ക​​വ് നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ല. ഇ​​തോ​​ടെ 6-3, 2-6, 6-3 സ്കോ​​റി​​ന് അ​​ന്ന ക​​ലി​​ൻ​​സ്ക്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

Sports

നാ​​ലു​​വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം വീ​​ണ്ടും വി​​ല്യം​​സ് സഹോദരിമാരുടെ പോരാട്ടം

നാ​​ല് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് 23 ഗ്രാ​​ൻ​​ സ്‌ലാം ​​സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ളു​​മാ​​യി സെ​​റീ​​ന വി​​ല്യം​​സ് ടെ​​ന്നീ​​സി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​നി വി​​ല്യം​​സ് സ​​ഹോ​​ദ​​രി​​മാ​​രെ കോ​​ർ​​ട്ടി​​ൽ ഒ​​ന്നി​​ച്ച് കാ​​ണാ​​ൻ സാ​​ധി​​ക്ക​​ല്ലെ​​ന്ന സ​​ങ്ക​​ടം കൂ​​ടി ആ​​രാ​​ധ​​ക​​രെ നി​​രാ​​ശ​​യി​​ലാ​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ആ ​​അ​​ദ്ഭു​​തം വീ​​ണ്ടും സം​​ഭ​​വി​​ച്ചു! ടെ​​ന്നീ​​സ് ലോ​​കം കാ​​ത്തി​​രു​​ന്ന ആ ​​തി​​രി​​ച്ചു​​വ​​ര​​വ് യു​​എ​​സ് ഓ​​പ്പ​​ണ്‍ ഡ​​ബി​​ൾ​​സി​​ൽ അ​​ർ​​ത​​ർ ആ​​ഷെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു. നാ​​ല് വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം വി​​ല്യം​​സ് സ​​ഹോ​​ദ​​രി​​മാ​​ർ ഒ​​ന്നി​​ച്ചൊ​​രു ഗ്രാ​​ൻ​​ സ്‌ലാം ​​പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി.

പ്രാ​​യം നാ​​ൽ​​പ​​ത് പി​​ന്നി​​ട്ടെ​​ങ്കി​​ലും പോ​​രാ​​ട്ട​​വീ​​ര്യ​​ത്തി​​ൽ അ​​യ​​വി​​യ​​ല്ലാ​​ത്ത മ​​ത്സ​​രം ഇ​​രു​​വ​​രും ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​മ്മാ​​നി​​ച്ചു. സെ​​റീ​​ന​​യും വീ​​ന​​സ് വി​​ല്യം​​സും തായ്‌വാ​​ന്‍റെ ചാ​​ൻ ഹാ​​വോ-​​ചിം​​ഗ്, മാ​​യ ജോ​​യി​​ന്‍റ് സ​​ഖ്യ​​ത്തോ​​ട് മൂ​​ന്ന​​ര​​മ​​ണി​​ക്കൂ​​ർ പോ​​രാ​​ടി.

ഒ​​ടു​​വി​​ൽ ര​​ണ്ട് യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ 14 ഗ്രാ​​ൻ സ്‌ലാം ​​ഡ​​ബി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ സൂ​​പ്പ​​ർ​​താ​​ര സ​​ഹോ​​ദ​​രി​​മാ​​ർ 3-6, 7-6,, 7-10 സ്കോ​​റി​​ന് പ​​രാ​​ജ​​യം ഏറ്റുവാങ്ങി.

ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​മാ​​യ ശേ​​ഷം ര​​ണ്ടാം സെ​​റ്റ് ടൈ​​ബ്രേ​​ക്ക​​റി​​ൽ വി​​ല്യം​​സ് സ​​ഹോ​​ദ​​രി​​മാ​​ർ നേ​​ടി​​യി​​രു​​ന്നു.

Sports

അ​​ഞ്ചു സെ​​റ്റ് ത്രി​​ല്ല​​ർ: വീ​​ണ്ടും സ്വ​​രേ​​വ്

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി അ​​തി​​ജീ​​വി​​ച്ച് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് മൂ​​ന്നാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. ഫ്ര​​ഞ്ച് താ​​ര​​മാ​​യ ക്വെ​​ന്‍റി​​ൻ ഹാ​​ലി​​സി​​നെ 6-4, 4-6, 7-6(7-3), 6-7(3-7), 6-3 എ​​ന്ന സ്കോ​​റി​​നാ​​ണ് ജ​​ർ​​മ​​ൻ താ​​ര​​മാ​​യ സ്വ​​രേ​​വ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഒ​​ന്നാം സീ​​ഡാ​​യി ത​​ന്‍റെ ആ​​ദ്യ ഗ്രാ​​ൻ​​ഡ് സ്ലാം ​​ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ജ​​ർ​​മ​​ൻ​​താ​​രം ന്യൂ​​യോ​​ർ​​ക്കി​​ൽ ക​​ളി​​ച്ച ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് വി​​ജ​​യം ക​​ണ്ട​​ത്. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ആ​​കെ 10 സെ​​റ്റു​​ക​​ളും ഏ​​ക​​ദേ​​ശം 10 മ​​ണി​​ക്കൂ​​ർ സ​​മ​​യ​​വു​​മാ​​ണ് വേ​​ണ്ടി​​വ​​ന്ന​​ത്.

ആ​​ദ്യ റൗ​​ണ്ടി​​ൽ ലോ​​റെ​​ൻ​​സോ സോ​​നെ​​ഗോ​​യെ നാ​​ലു മ​​ണി​​ക്കൂ​​റും 33 മി​​നി​​റ്റും നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ മ​​റി​​ക​​ട​​ക്കാ​​ൻ അ​​ഞ്ചു സെ​​റ്റു​​ക​​ൾ വേ​​ണ്ടി​​വ​​ന്ന സ്വ​​രേ​​വി​​ന് ര​​ണ്ടാം റൗ​​ണ്ടി​​ൽ ഹാ​​ലി​​സി​​ന്‍റെ ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യെ നേ​​രി​​ട്ടാ​​ണ് മു​​ന്നേ​​റി​​യ​​ത്. ഹാ​​ലി​​സി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​രം നാ​​ലു മ​​ണി​​ക്കൂ​​റും 33 മി​​നി​​റ്റു​​മാ​​ണ് നീ​​ണ്ട​​ത്. ഇ​​തോ​​ടെ ഓ​​പ്പ​​ണ്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് അ​​ഞ്ചു സെ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ ഒ​​രു ഗ്രാ​​ൻ​​സ്ലാം ടൂ​​ർ​​ണ​​മെ​​ന്‍റ് ആ​​രം​​ഭി​​ക്കു​​ന്ന ആ​​ദ്യ ടോ​​പ് സീ​​ഡ് താ​​ര​​മെ​​ന്ന പേരും സ്വ​​രേ​​വി​​ന്‍റെ പേ​​രി​​ലാ​​യി.

29കാ​​ര​​നാ​​യ താ​​രം പ​​ല​​പ്പോ​​ഴും ബേ​​സ്‌ലൈനി​​ൽ നി​​ന്ന് ആ​​ക്ര​​മ​​ണോ​​ത്സു​​ക​​മ​​ല്ലാ​​ത്ത രീ​​തി​​യി​​ലാ​​ണ് ക​​ളി​​ച്ച​​ത്. ഒ​​രു ഘ​​ട്ട​​ത്തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഫോ​​ർ​​ഹാ​​ൻ​​ഡ് ഷോ​​ട്ടു​​ക​​ളു​​ടെ ക​​രു​​ത്ത് ഗ​​ണ്യ​​മാ​​യി കു​​റ​​യു​​ന്ന​​താ​​യും ക​​ണ്ടു. മ​​ത്സ​​രം ആ​​വേ​​ശ​​ക​​ര​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ൽ ഹാ​​ലി​​സും പ​​ങ്കു​​വ​​ഹി​​ച്ചെ​​ങ്കി​​ലും, ഒ​​ടു​​വി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പി​​ഴ​​വു​​ക​​ൾ തി​​രി​​ച്ച​​ടി​​യാ​​യി. മ​​ത്സ​​ര​​ത്തി​​ൽ സ്വ​​രേ​​വ് 49 അ​​ണ്‍​ഫോ​​ഴ്സ്ഡ് എ​​റ​​റു​​ക​​ൾ വ​​രു​​ത്തി​​യ​​പ്പോ​​ൾ, ഫ്ര​​ഞ്ച് താ​​രം 63 പി​​ഴ​​വു​​ക​​ളാ​​ണ് വ​​രു​​ത്തി​​യ​​ത്.ത​​ന്‍റെ പ്ര​​ക​​ട​​നം തീ​​ർ​​ത്തും മോ​​ശ​​മാ​​യി​​രു​​ന്ന​​താ​​യി സ്വ​​രേ​​വ് പ​​റ​​ഞ്ഞു.

അ​​ല​​ക്സ് ഡി ​​മി​​നോ​​ർ പു​​റ​​ത്ത്

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഏ​​ഴാം റാ​​ങ്കി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്സ് ഡി ​​മി​​നോ​​റി​​ന് ര​​ണ്ടാം റൗ​​ണ്ടി​​ൽ ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ ബോ​​ട്ടി​​ക് വാ​​ൻ ഡി ​​സാ​​ൻ​​ഡ്ഷു​​ൽ​​പ്പി​​നോ​​ടാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. മു​​ന്പ് ഡി ​​മി​​നോ​​ർ നാ​​ലു ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള വാ​​ൻ ഡി ​​സാ​​ൻ​​ഡ്ഷു​​ൽ​​പ്പി​​നോ​​ടാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യേ​​റ്റു​​വാ​​ങ്ങി​​യ​​ത്. 6-4, 7-5, 6-2നാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ത്തി​​ന്‍റെ തോ​​ൽ​​വി.

വ​​നി​​ത​​ക​​ളി​​ൽ മു​​ൻ​​നി​​ര​​ക്കാ​​രു​​ടെ മു​​ന്നേ​​റ്റം

വ​​നി​​താ സിം​​ഗി​​ൾ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ സീ​​ഡു​​ക​​ൾ മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ജേ​​താ​​വാ​​യ എ​​ലേ​​ന റെ​​ബ​​ക്കി​​ന അ​​നാ​​യാ​​സ ജ​​യ​​ത്തോ​​ടെ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം സീ​​സ​​ണി​​ലെ ര​​ണ്ടാം ഗ്രാ​​ൻ​​സ്ലാം ല​​ക്ഷ്യ​​മി​​ടു​​ന്ന ലോ​​ക ര​​ണ്ടാം റാ​​ങ്ക് റ​​ബാ​​ക്കി​​ന ഒ​​രു മ​​ണി​​ക്കൂ​​റും എ​​ട്ടു മി​​നി​​റ്റും മാ​​ത്രം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 6-2, 6-4ന് ​​ജെ​​സീ​​ക്ക ബൗ​​സാ​​സ് മ​​നേ​​റോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ഗൗഫ്, ഷ്യാ​​ങ്ട​​ക്, ഒ​​സാ​​ക മൂ​​ന്നാം റൗ​​ണ്ടി​​ൽ

വ​​നി​​താ സിം​​ഗി​​ൾ​​സി​​ലെ മു​​ൻ ചാ​​ന്പ്യ​​ന്മാ​​രാ​​യ കൊ​​ക്കോ ഗൗഫ്, ഇ​​ഗാ ഷ്യാ​​ങ്ടെ​​ക്, ന​​വോ​​മി ഒ​​സാ​​ക എ​​ന്നി​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. നാ​​ലാം റാ​​ങ്ക് ഗൗ​​ഫ് 6-4, 7-6(7-5)ന് ​​പൗ​​ല ബ​​ഡോ​​സ​​യെ​​യും ഷ്യാ​​ങ്ടെ​​ക് 6-3, 6-2ന് ​​നാ​​ദി​​യ പോ​​ഡോ​​റോ​​സ്ക​​യും തോ​​ൽ​​പ്പി​​ച്ചു.

ഒ​​സാ​​ക മൂ​​ന്നു സെ​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ കാ​​തെറി​​ന സി​​നി​​യ​​ക്കോ​​വ​​യെ 6-2, 5-7, 6-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. അ​​മാ​​ൻ​​ഡ അ​​നി​​സി​​മോ​​വ, മാ​​ഡി​​സ​​ണ്‍ കീ​​സ്, ലി​​ൻ​​ഡ നോ​​സ്കോ​​വ, എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന എ​​ന്നി​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി.

Sports

യുഎസ് ഓപ്പണില്‍ അല്‍കരാസും സബലെങ്കയും മൂന്നാം റൗണ്ടില്‍

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ വ​​ന്പ​​ൻ​​മാ​​ർ കു​​തി​​പ്പ് തു​​ട​​രു​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​ര​​ാസും വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

അ​​ൽ​​കരാസ് ജ​​യം

കൈ​​ത്ത​​ണ്ട​​യി​​ലെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ അ​​ൽ​​ക​​രാ​​സ് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ജെ​​യ്മെ ഫാ​​രി​​യ​​യ്ക്കെ​​തി​​രേ ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ച് ജ​​യം നേ​​ടു​​ക​​യാ​​യി​​രു​​ന്നു. സ്കോ​​ർ: 4-6, 6-0, 6-3, 6-2.

അ​​ഞ്ച് മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം തി​​ങ്ക​​ളാ​​ഴ്ച റോ​​മ​​ൻ സ​​ഫി​​യു​​ല്ലി​​നെ​​തി​​രാ​​യ ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ സ്പാ​​നി​​ഷ് താ​​രം കോ​​ർ​​ട്ടി​​ലേ​​ക്ക് അ​​നാ​​യാ​​സ ജ​​യ​​ത്തോ​​ടെ തി​​രി​​ച്ചെ​​ത്തി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം ഈ ​​വ​​ർ​​ഷ​​ത്തെ ത​​ന്‍റെ ആ​​ദ്യ ‘ഈ​​വ​​നിം​​ഗ് സെ​​ഷ​​ൻ’ മ​​ത്സ​​ര​​ത്തി​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​കു​​ന്ന​​താ​​ണ് ഇ​​ന്ന​​ലെ ക​​ണ്ട​​ത്. അ​​ടു​​ത്ത റൗ​​ണ്ടി​​ൽ ചൈ​​ന​​യു​​ടെ വു ​​യി​​ബിം​​ഗി​​നെ​​യാ​​ണ് അ​​ൽ​​ക​e​ര​​സ് നേ​​രി​​ടു​​ക.

സ​​ബ​​ലെ​​ങ്ക

ഒ​​ന്നാം സീ​​ഡാ​​യ സ​​ബ​​ലെ​​ങ്ക പോ​​ളി​​ന യാ​​റ്റ്സെ​​ങ്കോ​​യെ അ​​നാ​​യാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 53 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 6-1, 6-1 സ്കോ​​റി​​നാ​​യി​​രു​​ന്നു സ​​ബ​​ലെ​​ങ്ക​​യു​​ടെ ജ​​യം.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലി​​ൻ​​ഡ നോ​​സ്കോ​​വ 6-4, 6-2 സ്കോ​​റി​​ന് ല​​ൻ​​ലാ​​ന ട​​റാ​​റൂ​​ഡി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മൂ​​ന്ന് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന 6-2, 6-7, 6-4 സ്കോ​​റി​​ന് മാ​​യ ജോ​​യി​​ന്‍റി​​നെ തോ​​ൽ​​പ്പി​​ച്ചു. ക​​രോ​​ളി​​ന മു​​ച്ചോ​​വ 6-1, 6-0ന് ​​കാ​​റ്റി ബൗ​​ൾ​​ട്ട​​റി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മു​​ന്നേ​​റ്റം തു​​ട​​ർ​​ന്നു.

Sports

യുഎസ് ഓപ്പൺ: അ​ല്‍​ക​രാ​സ് മു​ന്നോ​ട്ട്

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് ര​ണ്ടാം റൗ​ണ്ടി​ല്‍. റ​ഷ്യ​യു​ടെ റൊ​മാ​ന്‍ സ​ഫി​യു​ള്ളി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് ര​ണ്ടാം സീ​ഡാ​യ അ​ല്‍​ക​രാ​സ് ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സ്‌​കോ​ര്‍: 6-4, 6-4, 6-4. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് 139 ദി​നം നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ല്‍​ക​രാ​സ് മ​ട​ങ്ങി​യെ​ത്തി​യ ടൂ​ര്‍​ണ​മെ​ന്‍റാ​ണ്.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​യു​ടെ ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍, ഫ്രാ​ന്‍​സെ​സ് തി​യാ​ഫൊ, ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ്, കാ​ന​ഡ​യു​ടെ ഫി​ലി​ക്‌​സ് അ​ഗ​ര്‍ തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ അ​രീ​ന സ​ബ​ലെ​ങ്ക, ആ​റാം സീ​ഡ് ചെ​ക്കി​ന്‍റെ ലി​ന്‍​ഡ നോ​സ്‌​കോ​വ, എ​ട്ടാം സീ​ഡ് പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്, 10-ാം സീ​ഡ് അ​മാ​ന്‍​ഡ അ​നി​സി​മോ​വ, 13-ാം സീ​ഡ് ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.

കൊ​ളം​ബി​യ​യു​ടെ ക​മി​ല ഒ​സോ​റി​യോ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് അ​രീ​ന സ​ബ​ലെ​ങ്ക ആ​ദ്യ റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 6-2, 6-4. റ​ഷ്യ​യു​ടെ അ​ന​സ്ത​ഷ്യ സ​ഖ​റോ​വ​യെ 7-6 (8-6), 7-6 (8-6)ന് ​ഒ​സാ​ക്ക തോ​ല്‍​പ്പി​ച്ചു. ചൈ​ന​യു​ടെ വാ​ങ് സി​യു​വി​നെ​യാ​ണ് ഇ​ഗ ഷ്യാ​ങ്‌​ടെ​ക് മ​റി​ക​ട​ന്ന​ത്. സ്‌​കോ​ര്‍: 6-2, 6-3.

Sports

കണ്ണീരായി ജോക്കോ

ന്യൂ​യോ​ര്‍​ക്ക്: 25-ാം ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​സിം​ഗി​ള്‍​സ് കി​രീ​ടം എ​ന്ന റി​ക്കാ​ര്‍​ഡി​നാ​യു​ള്ള സെ​ര്‍​ബി​യ​ന്‍ ടെ​ന്നീ​സ് ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ കാ​ത്തി​രി​പ്പി​പ്പി​ന് ക​ണ്ണീ​രു​പ്പ്.

2026 സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​ടൂ​ര്‍​ണ​മെ​ന്‍റാ​യ യു​എ​സ് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ​റൗ​ണ്ടി​ല്‍ ജോ​ക്കോ​വി​ച്ച് പു​റ​ത്ത്.

48-ാം റാ​ങ്കു​കാ​ര​നാ​യ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം മ​രി​യാ​നോ ന​വോ​ണി​നോ​ട് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടു. നാ​ലാം സീ​ഡാ​യ ജോ​ക്കോ​വി​ച്ച് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്‍ നേ​ടി. എ​ന്നാ​ല്‍, നി​ര്‍​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ല്‍ 3-1നു ​പി​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ പ​രി​ക്കി​ന്‍റെ വേ​ട്ട​യാ​ട​ല്‍. അ​തോ​ടെ മാ​ന​സി​ക​മാ​യും ജോ​ക്കോ ത​ക​ര്‍​ന്നു.

ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി. അ​വ​സാ​ന സെ​റ്റി​ല്‍ പി​ന്നീ​ട് ഒ​രു പോ​യി​ന്‍റ് പോ​ലും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. സ്‌​കോ​ര്‍: 6-7 (5-7), 7-5, 6-4, 2-6, 1-6. മു​പ്പ​ത്തൊ​മ്പ​തു​കാ​ര​നാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ ആ​ദ്യ​റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യം.

Sports

യു​​എ​​സ് ഓ​​പ്പ​​ണ്‍: സ​​മ്മാ​​ന​​ത്തു​​ക​​യി​​ൽ വ​​ൻ വ​​ർ​​ധ​​ന

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ലെ സ​​മ്മാ​​ന​​ത്തു​​ക​​യി​​ൽ വ​​ൻ വ​​ർ​​ധ​​ന. മൊ​​ത്തം സ​​മ്മാ​​ന​​ത്തു​​ക 1033 കോ​​ടി രൂ​​പ​​യാ​​യെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷത്തേ ക്കാ​​ൾ 20 ശ​​ത​​മാ​​നം വ​​ർ​​ധ​​ന.

സിം​​ഗി​​ൾ​​സ് മ​​ത്സ​​ര ജേ​​താ​​ക്ക​​ൾ​​ക്ക് 52 കോ​​ടി രൂ​​പ ല​​ഭി​​ക്കും. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 47.85 കോ​​ടി രൂ​​പ​​യാ​​ണ് ന​​ൽ​​കി​​യ​​ത്. ഓ​​ഗ​​സ്റ്റ് 30 മു​​ത​​ലാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ യു​​എ​​സ് ഓ​​പ്പ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് തി​​ങ്ക​​ളാ​​ഴ്ച തു​​ട​​ക്ക​​മാ​​കും.

സിം​​ഗി​​ൾ​​സി​​ലെ റ​​ണ്ണ​​റ​​പ്പി​​ന് 26.79 കോ​​ടി രൂ​​പ​​യും ആ​​ദ്യ​​റൗ​​ണ്ടി​​ൽ​​ത്ത​​ന്നെ പു​​റ​​ത്താ​​കു​​ന്ന താ​​ര​​ത്തി​​ന് 1.33 കോ​​ടി​​യും ല​​ഭി​​ക്കും. ഡ​​ബി​​ൾ​​സ് വി​​ജ​​യി​​ക​​ൾ​​ക്ക് 9.57 കോ​​ടി​​ രൂ​​പ​​യാ​​ണ് സ​​മ്മാ​​ന​​ത്തു​​ക. ഗ്രാ​​ൻ​​ഡ് സ്ലാ​​മു​​ക​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ​​മ്മാ​​ന​​ത്തു​​ക ന​​ൽ​​കു​​ന്ന​​ത് യു​​എ​​സ് ഓ​​പ്പ​​ണി​​ലാ​​ണ്.

Sports

യു​എ​സ് ഓ​പ്പ​ണ്‍: യാ​നി​ക് സി​ന്ന​ര്‍ പി​ന്മാ​റി, അ​ല്‍​ക​രാ​സ് തി​രി​ച്ചെ​ത്തു​ന്നു

ന്യൂ​യോ​ര്‍​ക്ക്: 2026 യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ യാ​നി​ക് സി​ന്ന​ര്‍ പി​ന്മാ​റി. 2025ല്‍ ​ഫൈ​ന​ലി​ല്‍ എ​ത്തി​യ സി​ന്ന​ര്‍, കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സി​നോ​ടാ​യി​രു​ന്നു പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് സി​ന്ന​റി​ന്‍റെ പി​ന്മാ​റ്റം.

അ​തേ​സ​മ​യം, നാ​ലു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ്പാ​നി​ഷ് താ​രം കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് തി​രി​ച്ചെ​ത്തു​ന്നു. യു​എ​സ് ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​മെ​ന്ന് അ​ല്‍​ക​രാ​സ് അ​റി​യി​ച്ചു.

റി​ക്കാ​ര്‍​ഡ് സ​മ്മാ​നം

2026 യു​എ​സ് ഓ​പ്പ​ണി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച് അ​ധി​കൃ​ത​ര്‍. 108 മി​ല്യ​ണ്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 1,034 കോ​ടി രൂ​പ) ആ​ണ് ഇ​ത്ത​വ​ണ ആ​കെ​യു​ള്ള സ​മ്മാ​ന​ത്തു​ക.

പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സ് ചാ​മ്പ്യ​ന്മാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് 5.5 മി​ല്യ​ണ്‍ ഡോ​ള​ര്‍ വീ​ത​മാ​ണ് (ഏ​ക​ദേ​ശം 53 കോ​ടി രൂ​പ). 2025 എ​ഡി​ഷ​നേ​ക്കാ​ള്‍ 10 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഈ ​മാ​സം 30നാ​ണ് 2026 യു​എ​സ് ഓ​പ്പ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്.

Sports

യു​എ​സ് ഓ​പ്പ​ണി​നു വീ​ന​സും

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ടെ​ന്നീ​സി​ല്‍ മാ​റ്റു​ര​യ്ക്കാ​ന്‍ നാ​ല്‍​പ്പ​ത്താ​റു​കാ​രി വീ​ന​സ് വി​ല്യം​സും.

വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യി​ലൂ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​കു​ന്ന താ​രം സ്വ​ന്തം നാ​ട്ടി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ മാ​റ്റു​ര​യ്ക്കും. ര​ണ്ട് ത​വ​ണ യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യി​ട്ടു​ള്ള താ​ര​മാ​ണ് വീ​ന​സ്.

വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി ല​ഭി​ക്കു​ന്ന​തി​ന് തലേദി​വ​സം വീ​ന​സ് സ​ഹോ​ദ​രി സെ​റീ​ന​യ്‌​ക്കൊ​പ്പം സി​ന്‍​സി​നാ​റ്റി ഡ​ബി​ള്‍​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 1981ല്‍ 47-ാം ​വ​യ​സി​ല്‍ റെ​നി റി​ച്ചാ​ര്‍​ഡ്‌​സ് മ​ത്സ​രി​ച്ച​തി​ന് ശേ​ഷം യു​എ​സ് ഓ​പ്പ​ണ്‍ സിം​ഗി​ള്‍​സി​ല്‍ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മാ​കും വീ​ന​സ്.

Latest News

Corehub Up