യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കരാസ്
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ ടെന്നീസില്‍നിന്ന് ലോക ഒന്നാം നമ്പര്‍ താരമായ യാനിക് സിന്നര്‍ പിന്മാറി. 2025ല്‍ ഫൈനലില്‍ എത്തിയ സിന്നര്‍, കിരീട പോരാട്ടത്തില്‍ കാര്‍ലോസ് അല്കരാസിനോടായിരുന്നു പരാജയപ്പെട്ടത്. പരിക്കിനെത്തുടര്‍ന്നാണ് സിന്നറിന്റെ പിന്മാറ്റം.
അതേസമയം, നാലു മാസത്തെ ഇടവേളയ്ക്കുശേഷം സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ് തിരിച്ചെത്തുന്നു. യുഎസ് ഓപ്പണില്‍ കളിക്കുമെന്ന് അല്‍കരാസ് അറിയിച്ചു.
റിക്കാര്‍ഡ് സമ്മാനം
2026 യുഎസ് ഓപ്പണില്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുക പ്രഖ്യാപിച്ച് അധികൃതര്‍. 108 മില്യണ്‍ ഡോളര്‍ (ഏകദേശം 1,034 കോടി രൂപ) ആണ് ഇത്തവണ ആകെയുള്ള സമ്മാനത്തുക.
പുരുഷ-വനിതാ സിംഗിള്‍സ് ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് 5.5 മില്യണ്‍ ഡോളര്‍ വീതമാണ് (ഏകദേശം 53 കോടി രൂപ). 2025 എഡിഷനേക്കാള്‍ 10 ശതമാനം വര്ധനവാണിതെന്നതും ശ്രദ്ധേയം. ഈ മാസം 30നാണ് 2026 യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.
Tags : USOpen YannickSinner withdraws Alcaraz Returns Sports