Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YannickSinner

യു​എ​സ് ഓ​പ്പ​ണ്‍: യാ​നി​ക് സി​ന്ന​ര്‍ പി​ന്മാ​റി, അ​ല്‍​ക​രാ​സ് തി​രി​ച്ചെ​ത്തു​ന്നു

ന്യൂ​യോ​ര്‍​ക്ക്: 2026 യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ യാ​നി​ക് സി​ന്ന​ര്‍ പി​ന്മാ​റി. 2025ല്‍ ​ഫൈ​ന​ലി​ല്‍ എ​ത്തി​യ സി​ന്ന​ര്‍, കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സി​നോ​ടാ​യി​രു​ന്നു പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് സി​ന്ന​റി​ന്‍റെ പി​ന്മാ​റ്റം.

അ​തേ​സ​മ​യം, നാ​ലു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ്പാ​നി​ഷ് താ​രം കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് തി​രി​ച്ചെ​ത്തു​ന്നു. യു​എ​സ് ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​മെ​ന്ന് അ​ല്‍​ക​രാ​സ് അ​റി​യി​ച്ചു.

റി​ക്കാ​ര്‍​ഡ് സ​മ്മാ​നം

2026 യു​എ​സ് ഓ​പ്പ​ണി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച് അ​ധി​കൃ​ത​ര്‍. 108 മി​ല്യ​ണ്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 1,034 കോ​ടി രൂ​പ) ആ​ണ് ഇ​ത്ത​വ​ണ ആ​കെ​യു​ള്ള സ​മ്മാ​ന​ത്തു​ക.

പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സ് ചാ​മ്പ്യ​ന്മാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് 5.5 മി​ല്യ​ണ്‍ ഡോ​ള​ര്‍ വീ​ത​മാ​ണ് (ഏ​ക​ദേ​ശം 53 കോ​ടി രൂ​പ). 2025 എ​ഡി​ഷ​നേ​ക്കാ​ള്‍ 10 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഈ ​മാ​സം 30നാ​ണ് 2026 യു​എ​സ് ഓ​പ്പ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up