Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdraws

അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടു; രാ​മ​ലിം​ഗ റെ​ഡ്ഡി രാ​ജി പി​ൻ​വ​ലി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ രാ​മ​ലിം​ഗ റെ​ഡ്ഡി മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല അ​റി​യി​ച്ചു. രാ​ജി വെ​ച്ച​ത് ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ പു​റ​ത്താ​ണെ​ന്നും രാ​മ​ലിം​ഗ റെ​ഡ്ഡി പാ​ർ​ട്ടി​യു​ടെ സ്വ​ത്ത് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​മ​ലിം​ഗ റെ​ഡ്ഡി​യെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ഗ്ര​ഹി​ച്ച വ​കു​പ്പ് കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നു രാ​ഹു​ൽ ന​ൽ​കി​യ നി‍​ർ​ദേ​ശം.

പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത പ​ക്ഷം രാ​ജി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ നി​ല​പാ​ടെ​ടു​ത്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ക​ർ​ണാ​ട​ക​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല രാ​മ​ലിം​ഗ റെ​ഡ്ഡി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബം​ഗ​ളൂ​രു വി​ക​സ​ന വ​കു​പ്പ്' ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​കു​പ്പ് അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യി​ല്ല. പ​ക​രം അ​ദ്ദേ​ഹ​ത്തി​ന് 'വ​ലി​യ-​ഇ​ട​ത്ത​രം ജ​ല​സേ​ച​ന വ​കു​പ്പ്' ആ​ണ് അ​നു​വ​ദി​ച്ച​ത്. ഈ ​അ​തൃ​പ്തി​യെ തു​ട​ർ​ന്നാ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി രാ​ജി​വ​ച്ച​ത്.

International

ജർമനിയിലുള്ള 5000 സൈനികരെ അമേരിക്ക പിൻവലിക്കുന്നു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ജ​​​ർ​​​മ​​​നി​​​യി​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രി​​​ൽ 5000 പേ​​​രെ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്പോ​​​രി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​ത്. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക നാ​​​ണം​​​കെ​​​ട്ടു​​​വെ​​​ന്ന് മെ​​​ർ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

ആ​​​റു മു​​​ത​​​ൽ 12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സൈ​​​നി​​​കപി​​​ന്മാ​​​റ്റും പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പാ​​​യ പെ​​​ന്‍റ​​​ഗ​​​ൺ അ​​​റി​​​യി​​​ച്ച​​​ത്. ജ​​​ർ​​​മ​​​ൻ നേ​​​താ​​​ക്ക​​​ളു​​​ടെ വാ​​​ച​​​ക​​​മ​​​ടി അ​​​നു​​​ചി​​​ത​​​മാ​​​യി​​​പ്പോ​​​യെ​​​ന്നും ഇ​​​തി​​​ന് തക്ക മ​​​റു​​​പ​​​ടി ന​​​ല്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രംപിന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും വൈ​​​റ്റ് ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ന്ന് ജ​​​ർ​​​മ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി ബോ​​​റി​​​സ് പി​​​സ്റ്റോ​​​റി​​​യ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.

ജ​​​ർ​​​മ​​​നി​​​യി​​​ൽ 36,000 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രാ​​​ണു​​​ള്ള​​​ത്. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ സാ​​​ന്നി​​​ധ്യ​​​മാ​​​ണി​​​ത്.

ഇ​​​റാൻ യു​​​ദ്ധ​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ട്രം​​​പി​​​നു​​​ള്ള അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​യാ​​​ണ് സൈ​​​നി​​​ക പി​​​ന്മാ​​​റ്റ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യ്ക്കൊ​​​പ്പം യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​നോ, ഹോ​​​ർ​​​മു​​​സ് തു​​​റ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​നം ചെ​​​വി​​​ക്കൊ​​​ള്ളാ​​​നോ യൂ​​​റോ​​​പ്യ​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല.

സ്പെ​​​യി​​​നി​​​ൽ​​​നി​​​ന്നും ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നും സൈ​​​നി​​​ക​​​രെ പി​​​ൻ‌​​​വ​​​ലി​​​ക്കു​​​ന്ന കാ​​​ര്യം ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന സ്പെ​​​യി​​​നിന്‍റെ വ്യോ​​​മ​​​താ​​​വ​​​ള​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​വി​​​ടു​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പെ​​​ദ്രോ സാ​​​ഞ്ച​​​സ് നി​​​ല​​​പാ​​​ടെ​​​ടു​​​ത്തി​​​രു​​​ന്നു. ലെ​​​യോ പ​​​തി​​​ലാ​​​മ​​​ൻ മാ​​​ർ​​​പ്പ​​​യെ വി​​​മ​​​ർ​​​ശി​​​ച്ച​​​തു ചോ​​​ദ്യം​​​ചെ​​​യ്ത ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി​​​യും ട്രം​​​പി​​​ന്‍റെ അ​​​നി​​​ഷ്ട​​​ത്തി​​​നി​​​ര​​​യാ​​​യി.

ജ​​​ർ​​​മ​​​നി​​​യോ​​​ടും യൂ​​​റോ​​​പ്പി​​​നോ​​​ടും അ​​​ഭി​​​പ്രാ​​​യം തേ​​​ടാ​​​തെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് മെ​​​ർ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള മ​​​ധ്യ​​​സ്ഥ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​റാ​​​നു മു​​​ന്നി​​​ൽ നാ​​​ണം​​​കെ​​​ട്ടു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Sports

ജോ​​ക്കോ​​വി​​ച്ച് പിന്മാറി

സെ​​ർ​​ബി​​യ: ര​​ണ്ടു​​ത​​വ​​ണ ചാ​​ന്പ്യ​​നാ​​യ സെ​​ർ​​ബി​​യ​​ൻ ടെ​​ന്നീ​​സ് താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് മോ​​ണ്ടെ-​​കാ​​ർ​​ലോ മാ​​സ്റ്റേ​​ഴ്സി​​ൽ​​നി​​ന്ന് പിന്മാറി.

വ​​ല​​തു തോ​​ളി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​യാ​​മി ഓ​​പ്പ​​ണി​​ൽ​​നി​​ന്നും പിന്മാറിയ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് 38കാ​​ര​​നാ​​യ താ​​രം ക​​ളി​​മ​​ണ്‍ കോ​​ർ​​ട്ടി​​ൽ​​നി​​ന്നും പിന്മാറിയ​​ത്.

ഈ ​​മാ​​സം ആ​​ദ്യം ഇ​​ന്ത്യ​​ൻ വെ​​ൽ​​സി​​ലാ​​ണ് ജോ​​ക്കോ​​വി​​ച്ച് അ​​വ​​സാ​​ന​​മാ​​യി മ​​ത്സ​​രി​​ച്ച​​ത്. മോ​​ണ്ടെ-​​കാ​​ർ​​ലോ മാ​​സ്റ്റേ​​ഴ്സി​​ന്‍റെ 2026 പ​​തി​​പ്പ് ഏ​​പ്രി​​ൽ അ​​ഞ്ച് മു​​ത​​ൽ 12 വ​​രെ ന​​ട​​ക്കും.

NRI

ഒ​ഹാ​യോ ട്ര​ഷ​റ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: നീ​ര​ജ് അ​ന്താ​നി പി​ന്മാ​റി

ഒ​ഹാ​യോ: സ്റ്റേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ സ്റ്റേ​റ്റ് സെ​ന​റ്റ​ർ നീ​ര​ജ് അ​ന്താ​നി പി​ന്മാ​റി. 2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റ് പ​ദ​വി​ക​ളി​ലേ​ക്കും താ​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നീ​ര​ജ് അ​ന്താ​നി 2014 മു​ത​ൽ 2020 വ​രെ ഒ​ഹാ​യോ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ അം​ഗ​മാ​യി​രു​ന്നു. ഒ​ഹാ​യോ സ്റ്റേ​റ്റ് സെ​ന​റ്റ​റാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ് അ​ദ്ദേ​ഹം. സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗ​മെ​ന്ന ബ​ഹു​മ​തി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ സ​മ്പ​ത്ത് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ന്ന് അ​ന്താ​നി ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്‍റെ എ​തി​രാ​ളി​ക​ളി​ലൊ​രാ​ൾ ഇ​തി​ന​കം ത​ന്നെ സ്വ​ന്തം ഫ​ണ്ടി​ൽ നി​ന്ന് 1.5 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 12 കോ​ടി രൂ​പ) തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ന​ൽ​കി​ക്ക​ഴി​ഞ്ഞു.

ഇ​ത്ര വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കു​ന്ന​വ​രോ​ട് മ​ത്സ​രി​ക്കാ​ൻ ത​ന്‍റെ അ​നു​യാ​യി​ക​ളോ​ട് ഫ​ണ്ട് ചോ​ദി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2024ലെ ​കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​താ​യി അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

അ​ന്ന് മ​റ്റെ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക താ​ൻ സ​മാ​ഹ​രി​ച്ചെ​ങ്കി​ലും സ്വ​ന്ത​മാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച ഒ​രു കോ​ടീ​ശ്വ​ര​നോ​ടാ​ണ് താ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ത്കാ​ലം മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് മാ​റു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് അ​ന്താ​നി അ​റി​യി​ച്ചു.

International

ഗാ​സ​യി​ലെ സ​മാ​ധാ​നം: യു​എ​സ് പ​ദ്ധ​തി​ക്ക് പി​ന്തു​ണ​ച്ച പി​ൻ​വ​ലി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഗാ​സ​യി​ലെ സ​മാ​ധാ​ന​ത്തി​നാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച നി​ല​പാ​ട് പി​ൻ​വ​ലി​ച്ച് പാ​ക്കി​സ്ഥാ​ൻ. പ​ദ്ധ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഞ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യ​ല്ല ഇ​തെ​ന്നും ഞ​ങ്ങ​ൾ‌ ക​ണ്ട ക​ര​ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും പാ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ പാ​ക്കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റ്ൽ പ​റ​ഞ്ഞു.

യു​എ​സ് അ​വ​ത​രി​പ്പി​ച്ച 20 ഇ​ന പ​ദ്ധ​തി​യെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും നേ​ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യി​ൽ ട്രം​പ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ന്നും പാ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​രോ​പി​ച്ചു. ഗാ​സ സ​മാ​ധാ​ന പ​ദ്ധ​തി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​യെ ട്രം​പ് അ​ഭി​ന​ന്ദി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​മാ​ണ് ന​യം​മാ​റ്റം.

ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്ക് തു​റ​ന്ന പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ൽ പാ​ക്കി​സ്ഥാ​നി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്കു​ന്ന​ത് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ് ട്രം​പി​ന്‍റെ സ​മാ​ധാ​ന നി​ർ​ദേ​ശം. യു​എ​സ് പ്ര​സി​ഡ​ന്‍റ് നേ​തൃ​ത്വം ന​ൽ​കു​ന്ന ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ഗാ​സ​യെ ന​യി​ക്കു​മെ​ന്നാ​ണ് പ​ദ്ധ​തി​യി​ലെ നി​ർ​ദേ​ശം. അ​തേ​സ​മ​യം പ​ല​സ്തീ​നെ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ദ്ധ​തി​യി​ൽ വ്യ​ക്ത​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മി​ല്ല.

Latest News

Corehub Up