സെറീന വില്യംസും വീനസ് വില്യംസും
നാല് വർഷങ്ങൾക്ക് മുന്‍പ് 23 ഗ്രാൻ സ്ലാം സിംഗിൾസ് കിരീടങ്ങളുമായി സെറീന വില്യംസ് ടെന്നീസിനോട് വിടപറഞ്ഞപ്പോൾ ഇനി വില്യംസ് സഹോദരിമാരെ കോർട്ടിൽ ഒന്നിച്ച് കാണാൻ സാധിക്കല്ലെന്ന സങ്കടം കൂടി ആരാധകരെ നിരാശയിലാക്കിയിരുന്നു.
എന്നാൽ ആ അദ്ഭുതം വീണ്ടും സംഭവിച്ചു! ടെന്നീസ് ലോകം കാത്തിരുന്ന ആ തിരിച്ചുവരവ് യുഎസ് ഓപ്പണ്‍ ഡബിൾസിൽ അർതർ ആഷെ സ്റ്റേഡിയത്തിലായിരുന്നു. നാല് വർഷത്തിന് ശേഷം വില്യംസ് സഹോദരിമാർ ഒന്നിച്ചൊരു ഗ്രാൻ സ്ലാം പോരാട്ടത്തിനിറങ്ങി.
പ്രായം നാൽപത് പിന്നിട്ടെങ്കിലും പോരാട്ടവീര്യത്തിൽ അയവിയല്ലാത്ത മത്സരം ഇരുവരും ആരാധകർക്ക് സമ്മാനിച്ചു. സെറീനയും വീനസ് വില്യംസും തായ്വാന്റെ ചാൻ ഹാവോ-ചിംഗ്, മായ ജോയിന്റ് സഖ്യത്തോട് മൂന്നരമണിക്കൂർ പോരാടി.
ഒടുവിൽ രണ്ട് യുഎസ് ഓപ്പണ്‍ കിരീടങ്ങൾ ഉൾപ്പെടെ 14 ഗ്രാൻ സ്ലാം ഡബിൾസ് കിരീടങ്ങൾ സ്വന്തമാക്കിയ സൂപ്പർതാര സഹോദരിമാർ 3-6, 7-6,, 7-10 സ്കോറിന് പരാജയം ഏറ്റുവാങ്ങി.
ആദ്യ സെറ്റ് നഷ്ടമായ ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ വില്യംസ് സഹോദരിമാർ നേടിയിരുന്നു.
Tags : USOpen Tennis WilliamsSistersFight Sports