Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WilliamsSistersFight

നാ​​ലു​​വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം വീ​​ണ്ടും വി​​ല്യം​​സ് സഹോദരിമാരുടെ പോരാട്ടം

നാ​​ല് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് 23 ഗ്രാ​​ൻ​​ സ്‌ലാം ​​സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ളു​​മാ​​യി സെ​​റീ​​ന വി​​ല്യം​​സ് ടെ​​ന്നീ​​സി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​നി വി​​ല്യം​​സ് സ​​ഹോ​​ദ​​രി​​മാ​​രെ കോ​​ർ​​ട്ടി​​ൽ ഒ​​ന്നി​​ച്ച് കാ​​ണാ​​ൻ സാ​​ധി​​ക്ക​​ല്ലെ​​ന്ന സ​​ങ്ക​​ടം കൂ​​ടി ആ​​രാ​​ധ​​ക​​രെ നി​​രാ​​ശ​​യി​​ലാ​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ആ ​​അ​​ദ്ഭു​​തം വീ​​ണ്ടും സം​​ഭ​​വി​​ച്ചു! ടെ​​ന്നീ​​സ് ലോ​​കം കാ​​ത്തി​​രു​​ന്ന ആ ​​തി​​രി​​ച്ചു​​വ​​ര​​വ് യു​​എ​​സ് ഓ​​പ്പ​​ണ്‍ ഡ​​ബി​​ൾ​​സി​​ൽ അ​​ർ​​ത​​ർ ആ​​ഷെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു. നാ​​ല് വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം വി​​ല്യം​​സ് സ​​ഹോ​​ദ​​രി​​മാ​​ർ ഒ​​ന്നി​​ച്ചൊ​​രു ഗ്രാ​​ൻ​​ സ്‌ലാം ​​പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി.

പ്രാ​​യം നാ​​ൽ​​പ​​ത് പി​​ന്നി​​ട്ടെ​​ങ്കി​​ലും പോ​​രാ​​ട്ട​​വീ​​ര്യ​​ത്തി​​ൽ അ​​യ​​വി​​യ​​ല്ലാ​​ത്ത മ​​ത്സ​​രം ഇ​​രു​​വ​​രും ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​മ്മാ​​നി​​ച്ചു. സെ​​റീ​​ന​​യും വീ​​ന​​സ് വി​​ല്യം​​സും തായ്‌വാ​​ന്‍റെ ചാ​​ൻ ഹാ​​വോ-​​ചിം​​ഗ്, മാ​​യ ജോ​​യി​​ന്‍റ് സ​​ഖ്യ​​ത്തോ​​ട് മൂ​​ന്ന​​ര​​മ​​ണി​​ക്കൂ​​ർ പോ​​രാ​​ടി.

ഒ​​ടു​​വി​​ൽ ര​​ണ്ട് യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ 14 ഗ്രാ​​ൻ സ്‌ലാം ​​ഡ​​ബി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ സൂ​​പ്പ​​ർ​​താ​​ര സ​​ഹോ​​ദ​​രി​​മാ​​ർ 3-6, 7-6,, 7-10 സ്കോ​​റി​​ന് പ​​രാ​​ജ​​യം ഏറ്റുവാങ്ങി.

ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​മാ​​യ ശേ​​ഷം ര​​ണ്ടാം സെ​​റ്റ് ടൈ​​ബ്രേ​​ക്ക​​റി​​ൽ വി​​ല്യം​​സ് സ​​ഹോ​​ദ​​രി​​മാ​​ർ നേ​​ടി​​യി​​രു​​ന്നു.

Latest News

Corehub Up