ജോസ് കെ. മാണി എംപി. (ഫയൽ ചിത്രം)
കൊച്ചി: വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി. കെഎസ്എസ്ടിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പുരോഗതിയും സമൂഹത്തിന്റെ വികസനവും വിദ്യാര്‍ഥികളിലൂടെ നേടിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സാഹിത്യകാരി പ്രഫ. എം. ലീലാവതിയെ ജോസ് കെ. മാണി എംപി.ആദരിച്ചു. കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. നോയല്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെഎസ്എസ്ടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പോരുവഴി ബാലചന്ദ്രന്, ജോമോന് ജോസ്, ജോയി കുളത്തിങ്കല്‍, സിജോ കൊട്ടാരത്തില്‍, രഞ്ജിത്ത് ജോര്‍ജ്, റോണി മാത്യു, സിറിയക് ചാഴികാടന്, ബാബു ജോസഫ്, വി.വി. ജോഷി, എം.എം. ഫ്രാന്‍സിസ്, സാബു കെ. ജേക്കബ്, ബേസില്‍ പോള്‍, സോണി ജോബ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : SSTF Celebrated TeachersDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash