പ്രതീകാത്മക ചിത്രം
പാലക്കാട്: കൊഴിഞ്ഞാമ്പാറ ജയിംസ് കൊലക്കേസിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പത്തിനുണ്ടായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ജയിംസും ബന്ധുവും തമ്മിൽ കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായി ജയിംസ് ബന്ധുവിന്റെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ജയിംസ് ബന്ധുവിനെ വെട്ടി. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ജയിംസിനെ തടഞ്ഞുവെച്ച് മർദിച്ചു.
ഈ മർദനമാണ് ജയിംസിന്റെ മരണത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയ ജയിംസ് മരിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പുറത്തറിഞ്ഞത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേർ കുടുങ്ങിയത്.
Tags : Murder case Kozhinjampara James Murder Case Palakkad Crime Four Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash