Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Arrested

കൊ​ഴി​ഞ്ഞാ​മ്പാ​റ കൊ​ല​പാ​ത​കം; നാ​ലു​പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ ജ​യിം​സ് കൊ​ല​ക്കേ​സി​ൽ നാ​ലു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ജ​യിം​സും ബ​ന്ധു​വും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ജ​യിം​സ് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ജ​യിം​സ് ബ​ന്ധു​വി​നെ വെ​ട്ടി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ജ​യിം​സി​നെ ത​ട​ഞ്ഞു​വെ​ച്ച് മ​ർ​ദി​ച്ചു.

ഈ ​മ​ർ​ദ​ന​മാ​ണ് ജ​യിം​സി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ജ​യിം​സ് മ​രി​ച്ച വി​വ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു​പേ​ർ കു​ടു​ങ്ങി​യ​ത്.

District News

ഓപറേഷൻ തൂഫാൻ: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി നാ​ലുപേ​ർ പി​ടി​യി​ൽ

കു​റ്റി​പ്പു​റം: ല​ഹ​രി നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രിസം​ഘ​ങ്ങ​ൾ​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്.

പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് കു​റ്റി​പ്പു​റം മ​റ​വ​ഞ്ചേ​രി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ കു​റ്റി​പ്പു​റം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. മ​റ​വ​ഞ്ചേ​രി അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പാ​ല​ക്ക​പ്പ​റ​ന്പി​ൽ ശ​ര​വ​ണ​ൻ (35), കാ​ല​ടി ചാ​ല​പ്പു​റം കോ​ള​നി​യി​ലെ അ​മ​യ​ത്ത് ശ്രീ​നി​വാ​സ​ൻ (32)​എ​ന്നി​വ​രെ​യാ​ണ് കു​റ്റി​പ്പു​റം സി​ഐ മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽനി​ന്ന് 220 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്ത് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളും പി​ടി​കൂ​ടി. കൂ​ടാ​തെ മ​ട​ക്കി സൂ​ക്ഷി​ക്കു​ന്ന ക​ത്തി​യും പെ​പ്പ​ർ സ്പ്രേ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ.

ക​ഞ്ചാ​വ് വാ​ങ്ങി ഉ​പ​യോ​ഗി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ത്തെക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മ​റ​വ​ഞ്ചേ​രി അ​ങ്ങാ​ടി മു​ത​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് വ​രെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് ല​ഹ​രി വി​ല്​ക്കു​ന്ന സം​ഘ​ത്തെ തേ​ടി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു വ​രെ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കു​റ്റി​പ്പു​റം സി​ഐ മ​ണി​ക​ണ്ഠ​ൻ, തി​രൂ​ർ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ശ്രീ​ഷ്, ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​ണ്ടി​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ല​ഹ​രി വേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. നെ​ല്ലി​ക്കു​ത്ത് മു​ക്കം സ്വ​ദേ​ശി​ക​ളാ​യ ന​ന്പി​യ​ത്ത് ജാ​ബി​ർ (31), പാ​ലി​യം​ക്കു​ന്ന​ത്ത് മു​ഹ​മ്മ​ദ് റി​യാ​സ് (31) എ​ന്നി​വ​രെ​യാ​ണ് പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി. ​പ്ര​കാ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ടി​ക്കോ​ട് പാ​ലം പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് രാ​സല​ഹ​രി എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി. ​പ്ര​കാ​ശ​ൻ, എ​എ​സ്ഐ അ​നൂ​പ് കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ഹാ​രി​സ് ആ​ലും​ത​റ​യി​ൽ, അ​ജ​യ​ൻ, സി​പി​ഒ സ​ജി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

ല​ഹ​രി വി​ല്പ​ന പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി; നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പോ​ലി​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച വാ​റ്റ് ചാ​രാ​യം, വി​ദേ​ശ മ​ദ്യം, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 20 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ത​ണ്ണി​ത്തോ​ട് പ്ലാ​ച്ചേ​രി വീ​ട്ടി​ല്‍ രാ​ജേ​ഷ്(52) നെ ​യാ​ണ് ചി​റ്റാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സീ​ത​ത്തോ​ട് ആ​ങ്ങ​മൂ​ഴി കാ​ര​ക്കാ​ട്ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ്(43), ചാ​രാ​യം നി​ർ​മി​ച്ചു വി​ല്പ​ന ന​ട​ത്തി​വ​ന്ന ആ​ങ്ങ​മൂ​ഴി തേ​വ​ര്‍​മ​ല ചെ​രു​വി​ല്‍ വീ​ട്ടി​ല്‍ ദീ​പു (40) എ​ന്നി​വ​രെ മൂ​ഴി​യാ​ര്‍ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു.

ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട് പ​ഴ​കു​ളം പു​ന്ന​ല​ത്ത് കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ മ​നു (20)നെ ​അ​ടൂ​ര്‍ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും സാ​യു​ധ കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ള്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക​ല്‍ പോ​ലീ​സും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു വ​രു​ന്നു.

District News

റെ​യി​ൽ​വേ ഭൂ​മി​യി​ൽനി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ന് നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ  

 

ഉ​പ്പ​ള: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്തു​നി​ന്ന് തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ന് നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ.
ഉ​പ്പ​ള സ്വ​ദേ​ശി​ക​ളാ​യ റോ​ഷ​ൻ സ​മീ​ർ, ദാ​ദാ പീ​ർ, അ​ബ്ദു​ള്ള​ക്കു​ഞ്ഞി, രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് മം​ഗ​ളൂ​രു ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്ത​ടി​ക​ളും ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും മ​രം​മു​റി യ​ന്ത്ര​വും ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
റെ​യി​ൽ​വേ ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​തി​ക​ളു​ടെ സ്ഥ​ല​ത്തു​നി​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ റെ​യി​ൽ​വേ ഭൂ​മി​യി​ലെ മ​ര​ങ്ങ​ളും മു​റി​ച്ചു​ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്.
11 മ​ര​ങ്ങ​ളാ​ണ് റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്തു​നി​ന്ന് മു​റി​ച്ചു​ക​ട​ത്തി​യ​ത്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തെ​ളി​വു സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up