അല്‍ത്താഫ്, ഹാഷിഫ് അലി, അഭിജിത്ത്, റഫീഖ്
കൊല്ലം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഡാന്‍സാഫ് സംഘവും കൊല്ലം വെസ്റ്റ് പൊലിസും സംയുക്തമായി നടത്തിയ പരിശോധനയില്എംഡിഎംഎയുമായി നാലു യുവാക്കളെ കൊല്ലം വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഇരവിപുരം അല്‍-അമീന് നഗര്‍ 72, അല്‍താഫ് മന്‍സിലില്‍ അല്‍ത്താഫ് (38), കൊല്ലം പോളയത്തോട്, ശാന്തി നഗര്‍ 33, സല്‍മാ മന്‍സിലില്‍ ഹാഷിഫ് അലി (30), കൊല്ലം വടക്കേവിള ഉദയശ്രീ നഗര്‍-45, വിശ്വ ഭവനില്‍ അഭിജിത്ത് (24), കൊല്ലം ഇരവിപുരം പഴയാറ്റിന്‍കുഴി തേജസ് നഗര്‍-119, പറമ്പില്‍ ഹൗസില്‍ റഫീഖ്(38) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ ഹേമലതയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നെല്ലിമുക്ക് ജംഗ്ഷനിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരില്‍ നിന്നും മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന 58.760 ഗ്രാം എംഡിഎംഎയും മയക്ക് മരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച 41000/ രൂപയും, മയക്ക്മരുന്ന് അളന്ന് നല്‍കാനുള്ള ത്രാസും പോലീസ് പിടിച്ചെടുത്തു.
ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : District News Nattuvishesham Four arrested MDMA