x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റു​വ​ഞ്ചി​ക്കാ​ടി​നു സം​ര​ക്ഷ​ണ​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും

വെബ് ഡെസ്ക്
Published: November 3, 2026 12:53 AM IST | Updated: November 3, 2026 12:53 AM IST

കി​​ട​​ങ്ങൂ​​ര്‍ ആ​​റ്റു​​വ​​ഞ്ചി​​ക്കാ​​ട്ടി​​ല്‍നി​​ന്നു നീ​​ക്കം ചെ​​യ്ത മാ​​ലി​​ന്യ​​ം ചാ​​ക്കിലാക്കി മാറ്റുന്നു.

കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്ത് കി​​ട​​ങ്ങൂ​​ര്‍ ക​​ട്ട​​ച്ചി​​റ​​യി​​ലെ ആ​​റ്റു​​വ​​ഞ്ചി​​ക്കാ​​ട് വി​​ദ്യാ​​ര്‍​ഥി​​ക​​ളും പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ക​​രും ചേ​​ര്‍​ന്നു ശു​​ചീ​​ക​​രി​​ച്ചു. ജി​​ല്ല​​യി​​ല്‍ കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ല്‍ ക​​ട്ട​​ച്ചി​​റ​​യി​​ല്‍ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്തോ​​ട് ചേ​​ര്‍​ന്ന് പ്ര​​കൃ​​തി ഒ​​രു​​ക്കി​​യ അ​​പൂ​​ര്‍​വ​​മാ​​യൊ​​രു ഹ​​രി​​ത​​സ​​മ്പ​​ത്താ​​ണ് ആ​​റ്റു​​വ​​ഞ്ചി​​ക്കാ​​ട്.

ഒ​​രു​​കാ​​ല​​ത്ത് സ​​ര്‍​ക്കാ​​ര്‍ മി​​ച്ച​​ഭൂ​​മി​​യാ​​യി കി​​ട​​ന്നി​​രു​​ന്ന ഈ ​​പ്ര​​ദേ​​ശം നി​​ര​​വ​​ധി ത​​ന​​താ​​യ വൃ​​ക്ഷ​​ങ്ങ​​ളും സ​​സ്യ​​ങ്ങ​​ളും ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളും നി​​റ​​ഞ്ഞ പ്ര​​കൃ​​തി​​യു​​ടെ ക​​ല​​വ​​റ​​യാ​​ണ്. തൊ​​ണ്ടി, കി​​ഴി​​ഞ്ഞി​​ല്‍, ചൂ​​ണ്ട​​പ്പ​​ന, വ​​ട്ട, ആ​​ല്‍, തേ​​ര​​കം, കു​​ടം​​പു​​ളി, പാ​​ണ​​ല്‍, കു​​മ്പി​​ള്‍, ആ​​റ്റു​​വ​​ഞ്ചി, ഈ​​റ്റ, പെ​​രു​​വ, വ​​റു​​ങ് തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി വൃ​​ക്ഷ​​ങ്ങ​​ളും സ​​സ്യ​​ങ്ങ​​ളും ഈ ​​പ്ര​​ദേ​​ശ​​ത്തി​​ന്‍റെ ജൈ​​വ​​വൈ​​വി​​ധ്യ​​ത്തി​​ന് മാ​​റ്റു​​കൂ​​ട്ടു​​ന്നു.

അ​​പൂ​​ര്‍​വ​​മാ​​യ സ​​സ്യ​​സ​​മ്പ​​ത്തും ത​​ന​​താ​​യ വൃ​​ക്ഷ​​ല​​താ​​ദി​​ക​​ളും നി​​റ​​ഞ്ഞ ഈ ​​പ്ര​​ദേ​​ശം വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​മി​​ല്ലാ​​ത്ത ഒ​​രു ചെ​​റു പ്ര​​കൃ​​തി​​വ​​ന​​മാ​​യി നി​​ല​​കൊ​​ള്ളു​​ക​​യാ​​ണ്.

എ​​ന്നാ​​ല്‍ പ്ര​​ള​​യ​​കാ​​ല​​ത്ത് ആ​​റ്റി​​ലൂ​​ടെ ഒ​​ഴു​​കി​​യെ​​ത്തു​​ന്ന പ്ലാ​​സ്റ്റി​​ക് ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ള്‍ പ്ര​​കൃ​​തി​​സ​​മ്പ​​ത്തി​​നു വ​​ലി​​യ ഭീ​​ഷ​​ണി​​യാ​​യി മാ​​റി. അ​​തി​​തീ​​വ്ര മ​​ഴ​​യി​​ല്‍ സം​​ര​​ക്ഷി​​ത മേ​​ഖ​​ല​​യാ​​യി പ്ര​​ഖാ​​പി​​ച്ചി​​ട്ടു​​ള്ള ആ​​റ്റു​​വ​​ഞ്ചി​​ക്കാ​​ട് പ്ലാ​​സ്റ്റി​​ക്, ഖ​​ര മാ​​ലി​​ന്യ​​ങ്ങ​​ള്‍ അ​​ടി​​ഞ്ഞ​​തു​​മൂ​​ലം വൃ​​ത്തി​​ഹീ​​ന​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു.
ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, കി​​ട​​ങ്ങൂ​​ര്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, എ​​ന്‍​എ​​സ്എ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, കി​​ട​​ങ്ങൂ​​രി​​ലെ പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ എ​​ന്നി​​വ​​ര്‍ ആ​​റ്റു​​വ​​ഞ്ചി​​ക്കാ​​ട് ശു​​ചീ​​ക​​രി​​ച്ച് ആ​​റി​​ന്‍റെ തീ​​ര​​ത്തും കാ​​ട്ടി​​നു​​ള്ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മൂ​​ന്നു ട​​ണ്‍ പ്ലാ​​സ്റ്റി​​ക് ഖ​​ര മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് നീ​​ക്കം ചെ​​യ്ത​​ത്. പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ ത​​രം​​തി​​രി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യി നി​​ര്‍​മാ​​ര്‍​ജ​​നം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ആ​​രം​​ഭി​​ച്ചു.

ആ​​റ്റു​​വ​​ഞ്ചി​​ക്കാ​​ട് കി​​ട​​ങ്ങൂ​​രി​​ന്‍റെ മാ​​ത്രം സ​​മ്പ​​ത്ത​​ല്ല, വ​​രും​​ത​​ല​​മു​​റ​​യ്ക്ക് നാം ​​കൈ​​മാ​​റേ​​ണ്ട പ്ര​​കൃ​​തി​​യു​​ടെ പൈ​​തൃ​​ക​​മാ​​ണ് എ​​ന്ന ആ​​ശ​​യം ഉ​​ള്‍​ക്കൊ​​ണ്ടാ​​ണ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് നീ​​ല​​ക​​ണ്ഠ​​ന്‍ ന​​മ്പൂ​​തി​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വാ​​ര്‍​ഡം​​ഗം രാ​​ജേ​​ഷ്‌​​കു​​മാ​​ര്‍, എ​​ന്‍​എ​​സ്എ​​സ് സ്‌​​കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രാ​​യ എ​​ല്‍. രേ​​ഖ, എ​​സ്. വീ​​ണാ​​ദേ​​വി, സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രാ​​യ ഷെ​​ല്ലി ജോ​​സ​​ഫ്, സ്റ്റീ​​ഫ​​ന്‍​സ​​ണ്‍ ഏ​​ബ്ര​​ഹാം, മി​​ക​​ച്ച പാ​​ലി​​യേ​​റ്റീ​​വ് ന​​ഴ്‌​​സാ​​യി പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ ഷീ​​ല റാ​​ണി, പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ക​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍, എ​​രു​​മേ​​ലി റേ​​യ്ഞ്ച് ഓ​​ഫീ​​സ​​ര്‍ കെ.​​വി. ര​​തീ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags :

Recent News

Corehub Up