x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഷോ​യും സ്കൂ​ൾ മീ​ഡി​യ വിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന​വും

വെബ് ഡെസ്ക്
Published: November 3, 2026 01:51 AM IST | Updated: November 3, 2026 01:51 AM IST

കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി സെന്‍റ് ആന്‍റണീ​സ് എ​ൽപി സ്കൂ​ളി​ൽ ന​ട​ത്തി​യ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഷോ.

ചേ​ന്ന​ങ്ക​രി: കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി സെ​ന്‍റ് ആന്‍റണീ​സ് എ​ൽപി സ്കൂ​ളി​ന്‍റെയും ച​ങ്ങ​നാ​ശേ​രി മീ​ഡി​യ വി​ല്ലേ​ജി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഷോ ​സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ന്‍റെ പു​തി​യ മീ​ഡി​യ വിം​ഗാ​യ ഫ്രെ​യിം​സ് ആ​ൻ​ഡ് ഫോ​ക്ക​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

നീ​ല​മ്പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ മീ​ഡി​യ വിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി സ​ന്തോ​ഷ്, ച​ങ്ങ​നാ​ശേ​രി മീ​ഡി​യ വി​ല്ലേ​ജ് ബ​ർ​സാ​ർ ഫാ. ​ലി​പി​ൻ തു​ണ്ടു​ക​ളം, കൈ​ന​ടി എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ട്രെ​യി​സി, ജോ ​ജോ​സ​ഫ്, കെ.​എം. എ​യ്ഞ്ച​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ർ​ച്വ​ൽ റി​യാ​ലി​റ്റി​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സ്കൂ​ളി​ലെ​ത്തി. ത്രി​മാ​ന ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പു​തി​യൊ​രു ലോ​കം പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​വേ​ശ​വും കൗ​തു​ക​വും പ​ക​ർ​ന്നു.

Tags :

Recent News

Corehub Up