കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ദ്വിതീയ സോഫാൻ ക്യാമ്പിന്റെ സമാപന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെംബർ അനു ബി
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ദ്വിതീയ സോഫാൻ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെംബർ അനുബിജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ടി. വർഗീസ് അധ്യക്ഷത വഹിച്ചു.
റോവർ സ്കൗട്ട് ലീഡർ സോണി ജേക്കബ്, റെയ്ഞ്ചർ ലീഡർ രമ്യ സൂസൻ തോമസ്, സ്കൗട്ട് ലീഡർ അശ്വിൻ സാം സുനിൽ, ഗൈഡ് ലീഡർ ആതിര സുകു, പെട്രോൾലീഡേഴ്സായ റോമൻ അശ്വന്ത്, സന എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം സജി മാത്യു ക്ലാസ് നയിച്ചു.
Tags :