വെൺമണി പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചപ്പോൾ.
വെൺമണി: വെൺമണി പഞ്ചായത്തിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വി.എഫ്.സി.കെ വിപണിയുടെ പിൻഭാഗത്തെ കൃഷിയിടങ്ങളിലെ വാഴയും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കാട്ടുപന്നികൾ നശിപ്പിച്ചു.
ലാംവാർഡ് ചാങ്ങമല കിഴക്കേഭാഗം ചക്കാലത്ത് ഡാനിയേൽ സദനത്തിൽ ശാന്തമ്മയുടെ പുരയിടത്തിലെ കപ്പ, ചേമ്പ്, വാഴ എന്നിവയും പന്നികൾ നശിപ്പിച്ചു. വെൺമണി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇപ്പോൾ കാട്ടുപന്നിശല്യം രൂക്ഷമാണ്. ഇതേത്തുടർന്ന് കർഷകർ കൃഷിയിറക്കാൻ മടിക്കുകയാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനു മാനദണ്ഡങ്ങളോടെ സർക്കാർ ഉത്തരവ് നൽകിയെങ്കിലുംഇവയുടെ ശല്യം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല.
സന്ധ്യകഴിഞ്ഞാൽ ആളുകൾക്കു പുറത്തിറങ്ങാനും ഭയമാണ്. വെൺമണിയിൽ പന്നിയെ കൊല്ലുന്നതിനു പഞ്ചായത്ത് ഷൂട്ടറെ നിയോഗിച്ചിരുന്നു. എന്നാൽ, പന്നിശല്യം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags :