x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​പ്പാ​ട് പി​ജി​ഐ മാ​തൃ​ക​യി​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് അ​നു​മ​തി

വെബ് ഡെസ്ക്
Published: November 3, 2026 02:18 AM IST | Updated: November 3, 2026 02:18 AM IST

ഡോ.എം. ഷബീർ

ഹ​രി​പ്പാ​ട്: മു​ൻ​പ് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ച​ണ്ഡി​ഗ​ഡ് പി​ജി​ഐ മാ​തൃ​ക​യി​ൽ അ​ത്യാ​ധു​നി​ക സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ രൂ​പീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം, പ​ദ്ധ​തി ന​ട​ത്തി​പ്പ്, തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾട്ട​ന്‍റ് ഡോ. ​എം. ഷ​ബീ​റി​നെ സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ത​യാ​റാ​ക്കും.

2012ൽ ​പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഹ​രി​പ്പാ​ട് ഒ​രു പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​രോ​ഗ്യമ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. യോ​ഗ​തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags :

Recent News

Corehub Up