x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​മ്പ​നാ​ട് കാ​യ​ലി​ൽ ജ​ല​ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: November 3, 2026 02:48 AM IST | Updated: November 3, 2026 02:48 AM IST

പോ​ള​നി​റ​ഞ്ഞ ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി. പാ​യ​ലി​നു മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന​തും കാ​ണാം.

ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട് കാ​യ​ലി​ൽ പോ​ള​ശ​ല്യ​വും ആ​ഴ​ക്കു​റ​വും രൂ​ക്ഷ​മാ​യ​തോ​ടെ ജ​ല​ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ൽ. കാ​യ​ലി​ലെ പോ​ള​യ്‌​ക്കൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന ത​ടി​യും പ്ലാ​സ്റ്റി​ക്കു​മ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ബോ​ട്ടു​ക​ളു​ടെ പ്രൊ​പ്പ​ല്ല​റി​ൽ ചു​റ്റി​പ്പി​ടി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞമാ​സം മാ​ത്രം അ​ഞ്ചു ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് കാ​യ​ലി​ലെ ആ​ഴം കൂ​ട്ടു​ന്ന​തി​നും പോ​ള നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ആ​ല​പ്പു​ഴ രാ​ജീ​വ് ജെ​ട്ടി, പാ​ണാ​വ​ള്ളി​യി​ലെ വി​വി​ധ ജെ​ട്ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ഴം കു​റ​ഞ്ഞി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കും. ഫെ​ബ്രു​വ​രി​യോ​ടെ വെ​ള്ളം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തോ​ടെ പ​ല ജെ​ട്ടി​ക​ളി​ലും ബോ​ട്ടു​ക​ൾ അ​ടു​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ക​ഴി​ഞ്ഞവ​ർ​ഷ​ങ്ങ​ളി​ൽ പ​ല ജെ​ട്ടി​ക​ളി​ലും ഇ​തു​പോ​ലെ ബോ​ട്ട് അ​ടു​പ്പി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ഇ​ത് ജ​ല​ഗ​താ​ഗ​ത സ​ർ​വീ​സു​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കും.

ഡ്ര​ഡ്ജിം​ഗ് നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം

ആ​ല​പ്പു​ഴ​യി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​വ​സാ​ന​മാ​യി ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി​യ​ത് ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്. വാ​ട​ക്ക​നാ​ൽ ഭാ​ഗ​ത്താ​യി​രു​ന്നു ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി​യ​ത്. കാ​യ​ലി​ൽ പോ​ള​വാ​ര​ലും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ല. ഇ​തോ​ടെ പോ​ള​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നൊ​പ്പം ജ​ല​പാ​ത​യു​ടെ ആ​ഴ​വും കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.

പോ​ള​യ്‌​ക്കൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കും ബോ​ട്ടു​ക​ളു​ടെ പ്രൊ​പ്പ​ല്ല​റി​ൽ കു​ടു​ങ്ങു​ന്ന​താ​ണ് കേ​ടു​പാ​ടു​ക​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. ഇ​ത് ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​തി​നൊ​പ്പം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ധി​ക ചെ​ല​വും വ​രു​ത്തു​ന്നു. പോ​ള​ശ​ല്യം തു​ട​ർ​ന്നാ​ൽ സ​ർ​വീ​സു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും ത​ട​സ​മു​ണ്ടാ​കാം.

പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് നേ​ര​ത്തേ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തി​നു മു​മ്പ് ഡ്ര​ഡ്ജിം​ഗും പോ​ള​വാ​ര​ലും ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags :

Recent News

Corehub Up