x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ദ്യവി​ൽ​പന; യുവാവ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 3, 2026 03:03 AM IST | Updated: November 3, 2026 03:03 AM IST

അഖിൽ

കാ​യം​കു​ളം: റേ​ഞ്ച് എ​ക്സൈ​സ് സം​ഘം മു​തു​കു​ളം വെ​ട്ട​ത്ത് മു​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പന​യ്ക്ക് സൂ​ക്ഷി​ച്ച 12 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മു​തു​കു​ളം തെ​ക്കു​മു​റി​യി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ അ​ഖി​ൽ (25 ) ആണ് അ​റ​സ്റ്റിലായത്.

ഇ​യാ​ൾ വീ​ട്ടി​ലും പ​രി​സ​ര​ത്തും മ​ദ്യം ശേ​ഖ​രി​ച്ചു​വച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പന​യ്ക്കാ​യി​ എ​ത്തി​ക്കു​ന്നു എ​ന്ന ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്.

പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​ പ​രി​ശോ​ധ​ന​യ്ക്ക് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ഹു​ൽ ശ​ശി, അ​സി.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, മ​നോ​ജ്കു​മാ​ർ, പ്രി​വ​ന്‍റീ വ് ഓ​ഫീ​സ​ർ പ​ത്മ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​പി​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​ഷ്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up