x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷി​പ്പ​നി: ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: November 3, 2026 01:45 AM IST | Updated: November 3, 2026 01:45 AM IST

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ഭാ​ഗ​മാ​യി ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ താ​റാ​വു​ക​ളു​ടെ​യും വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ​യും ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​തി​നെ​തി​രേ താ​റാ​വ് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ലേ​ക്ക്.

ഈ​മാ​സം 21ന് ​ചേ​രു​ന്ന ഐ​ക്യ താ​റാ​വ് ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സ​മ​രപ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കും. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന പ​ക്ഷി​പ്പ​നി​യും സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​വും താ​റാ​വ് കൃ​ഷി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​ക്യ​താ​റാ​വ് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ർ​ഷ​ക​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

പ​ക്ഷി​പ്പ​നി​യെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ സീ​സ​ണി​ൽ 20,000 താ​റാ​വു​ക​ളെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ ക​ള്ളിം​ഗി​നി​ര​യാ​ക്കി​യ​ത്. മു​ട്ട​യി​ടു​ന്ന താ​റാ​വി​ന് 200 രൂ​പ​യും ആ​റു​മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള​വ​യ്ക്ക് 100 രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം.​ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട ക​ർ​ഷ​ക​ർ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യെ നേ​രി​ൽ ക​ണ്ട് സ​ഹാ​യം തേ​ടു​ക​യും കേ​ന്ദ്ര ഫ​ണ്ടി​ന് കാ​ത്തു​നി​ൽ​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ 1.75 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

കൊ​ന്നെ​ടു​ക്കി​യ പ​ക്ഷി​ക​ളു​ടെ എ​ണ്ണ​വും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കും വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ മൃ​ഗ​സം​ര​ക്ഷ​ണവകുപ്പ് വ​രു​ത്തി​യ കാ​ല​താ​മ​സ​മാ​ണ് പ​ണം ല​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ലെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. പ​ക്ഷി​പ്പ​നി​യും നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ട്ട, ഇ​റ​ച്ചി ഉ​ത്പാ​ദ​ന​ത്തി​നൊ​പ്പം താ​റാ​വ് കൃ​ഷി​യെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​നം അ​വ​താ​ള​ത്തി​ലാ​ക്കി.

മു​ട്ട​യ്ക്ക് ഇ​പ്പോ​ൾ ന​ല്ല വി​ല​യും ആ​വ​ശ്യ​ക്കാ​രു​മു​ണ്ടെ​ങ്കി​ലും ഉ​ത്പാദ​ന​ത്തി​ലെ കു​റ​വ് കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ച​ത്.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ 60 ശ​ത​മാ​നം കേ​ന്ദ്ര​വും 40 ശ​ത​മാ​നം സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ക്കേ​ണ്ട​ത്.

Tags :

Recent News

Corehub Up